Latest NewsNewsIndia

പബ്ജി നിരോധനം ; ടെന്‍സെന്റിന് വന്‍ തിരിച്ചടി, രണ്ടാം ദിവസം കോടികളുടെ നഷ്ടം

ഹോങ്കോങ്: രാജ്യത്തെ പബ്ജി നിരോധനത്തിലൂടെ ചൈനീസ് കമ്പനിയായ ടെന്‍സെന്റിന് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. പബ്ജി ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ ടെന്‍സെന്റിന്റെ വിപണി മൂല്യം കുത്തനെ ഇടിയുന്നു എന്നാണ് ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. പബ്ജി നിരോധനത്തിന് പിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസത്തിനുള്ളില്‍ കമ്പനിക്ക് ഏകദേശം 2.48 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം നഷ്ടമായി.

ഇന്ത്യയില്‍ പബ്ജി കളിക്കുന്നവരുടെ എണ്ണം 13 ദശലക്ഷമാണ്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് മാത്രം 2019 ല്‍ 100 ദശലക്ഷം ഡോളര്‍ ആണ് പബ്ജി മൊബൈല്‍ സമ്പാദിച്ചത്. മൊബൈല്‍ ഗെയിമുകള്‍ക്കായി ഇന്ത്യന്‍ ഉപയോക്താക്കള്‍ ചെലവഴിച്ചതിന്റെ നാലിലൊന്ന് പബ്ജി മൊബൈല്‍ ആണെന്നും വൃത്തങ്ങള്‍ അറിയിച്ചു. നിരോധനം പ്രഖ്യാപിച്ചതു മുതല്‍ ടെന്‍സെന്റിന്റെ ഓഹരി വിപണി ഇടിഞ്ഞുവീഴുകയായിരുന്നു. വ്യാഴാഴ്ച വ്യാപാരം തുടങ്ങിയ ഉടനെ ടെന്‍സെന്റ് ഓഹരികള്‍ 2 ശതമാനം ഇടിഞ്ഞു. ഏകദേശം 175 ദശലക്ഷം ഇന്‍സ്റ്റാളുകള്‍ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ.

ഒരു ദക്ഷിണ കൊറിയന്‍ ഗെയിമിങ് കമ്പനിയാണ് പബ്ജി സൃഷ്ടിച്ചതെങ്കിലും, ചൈനയിലെ ഏറ്റവും വലിയ ഗെയിമിങ് കമ്പനികളിലൊന്നായ ടെന്‍സെന്റ് ആണ് പബ്ജി മൊബൈല്‍ പതിപ്പുമായി രംഗത്ത് ഉണ്ടായിരുന്നത്. ഹോങ്കോങ് വിപണിയില്‍ വ്യാഴാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ ടെന്‍സെന്റ് ഓഹരി വില 71 ഡോളറായിരുന്നു. ഇത് ക്ലോസ് ചെയ്യുമ്പോള്‍ 69 ഡോളറിലേക്ക് താഴ്ന്നു. പബ്ജിയിലെ 10 ശതമാനം ഓഹരികളും ടെന്‍സെന്റിന്റെ കൈവശമാണ്.

shortlink

Post Your Comments


Back to top button