Latest NewsNewsIndia

ഡിസ്‌ലൈക്കുകൾ, കമന്റ് എന്നിവ ഇല്ലാതാക്കാൻ സാധിക്കുമായിരിക്കും; എന്നാല്‍, നിങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല : രാഹുൽ. ഗാന്ധി

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ തവണ നടത്തിയ മന്‍ കി ബാത്തിന്റെ യൂട്യൂബ് വീഡിയോയ്ക്ക് മോശം കമന്റുകളും ഡിസ് ലൈക്കുകളും ലഭിച്ചതിനെ തുടര്‍ന്ന് ഇവ നീക്കാന്‍ ബിജെപി തീരുമാനിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

Also read : കേന്ദ്ര സർക്കാരിനെതിരെ പുതിയ ആരോപണവുമായി രാഹുൽ ​ഗാന്ധി വീണ്ടും രംഗത്ത്

ഡിസ്‌ലൈക്കുകൾ, കമന്റ് എന്നിവ ഇല്ലാതാക്കാൻ സാധിക്കുമായിരിക്കും. എന്നാല്‍ നിങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും ഞങ്ങള്‍ നിങ്ങളുടെ സംഭാഷണം ലോകത്തിന് മുന്നില്‍ കേൾപ്പിക്കുമെന്നും രാഹുൽ ട്വീറ്ററിലൂടെ ബിജെപിയുടെ പേര് എടുത്തുപറയാതെ വിമർശിച്ചു.

മന്‍ കി ബാത്തിന്റെ യൂട്യൂബ് വീഡിയോയ്ക്ക് ലഭിച്ച ഡിസ് ലൈക്കുകൾ നീറ്റ്-ജെഇഇ പരീക്ഷകളുമായി മുന്നോട്ടുപോകാനുളള കേന്ദ്രത്തിനെതിരെയുളള വിദ്യാർത്ഥികളുടെ പ്രതിഷേധമായിട്ടാണ് ഇവയെ പലരും ബന്ധപ്പെടുത്തിയത്. എന്നാൽ, കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണെന്ന ബിജെപി ആരോപിച്ചിരുന്നു,

shortlink

Related Articles

Post Your Comments

Related Articles


Back to top button