Latest NewsNewsIndia

ചൈനയുടെ കണ്ണെത്താതെ ഇന്ത്യയ്ക്ക് അതിര്‍ത്തിയിലേയ്ക്ക് പുതിയ റോഡ് : സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തില്‍ എത്താം

ന്യൂഡല്‍ഹി: ചൈനയുടെ കണ്ണെത്താതെ ഇന്ത്യയ്ക്ക് അതിര്‍ത്തിയിലേയ്ക്ക് പുതിയ റോഡ്, സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തില്‍ എത്താം. ലഡാക്കില്‍ നിയന്ത്രണരേഖയില്‍ സംഘര്‍ഷ സാദ്ധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ സമയത്ത് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍(ബി ആര്‍ ഒ) മൂന്നാമതും അതില്‍ ഏറ്റവും പ്രധാനപ്പെട്ടതുമായി ഒരു റോഡ് സൈനികര്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ്. സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തില്‍ എത്താനുള്ള യാത്രയ്ക്കായാണിത്. മണാലിയെയും ലേയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്.

Read Also : കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം : സര്‍ക്കാറില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച… ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ നടുങ്ങി… മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വൈറല്‍

നിമ്മു -പദം- ദര്‍ച്ച( എന്‍ പി ഡി) എന്നറിയപ്പെടുന്ന ഈ പുതിയ റോഡ് കണ്ടെത്താന്‍ ചൈനയ്‌ക്കോ പാകിസ്ഥാനോ സാധിക്കില്ല. 300 കിലോ മീറ്ററാണ് റോഡ്. ഏത് അതിര്‍ത്തിയില്‍ നിന്നും അകലെയാണെങ്കിലും ഇവിടെ എത്താം. യാത്രാ സമയം കുറയും. മണിക്കൂറുകളുടെ വേഗത്തില്‍ എത്തിച്ചേരാം എന്നുള്ളതാണ് നേട്ടം.

റോഡിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായി. ഉടന്‍ തന്നെ ഈ റോഡ് ലേ -ലഡാക്കിലെ സുരക്ഷാ സേനയ്ക്ക് മുന്‍കരുത്താകും. റോഡ് എല്ലാ മാസവും തുറക്കും. ശൈത്യ കാലം-വേനല്‍കാലം എന്ന നിബന്ധനകളില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവൃത്തി പുരോഗമിക്കുകയായിരുന്നു. ലഡാക്കിലേക്കുള്ള സുരക്ഷിതമായ മേഖലയാണിതെന്ന് ബി ആര്‍ ഒ അഭിപ്രായപ്പെടുന്നു.

ഇക്കഴിഞ്ഞ കാര്‍ഗില്‍ വിജയ ദിവസിലാണ് റോഡ് പരസ്പരം ബന്ധിപ്പിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാന്‍സ്‌കര്‍ മേഖലയിലെ പദും വാന്‍ല വഴി ലേയും തമ്മിലുള്ള റോഡ് രാജ്യ ചരിത്രത്തിലെ നിര്‍ണായക സമയത്ത് നേടിയ നേട്ടമാണെന്ന് ഒരു ബി ആര്‍ ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2019 സെപ്തംബര്‍ 10 ഷിങ്കുന്‍ ലാ പാസ് ,സാന്‍കറിനെ ഹിമാചല്‍ പ്രദേശുമായി ബന്ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

പുതിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ ഒരു പ്രത്യേക സമ്മാനമായിരുന്നു ഇത്. കനത്ത മഞ്ഞ് വീഴ്ചയിലും കടുത്ത കാലാവസ്ഥയിലും ബി ആര്‍ ഒ നിര്‍മിച്ച രണ്ട് റോഡുകള്‍ വര്‍ഷത്തില്‍ അടച്ചിടാറുണ്ട്. സോജില ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധമുള്ളതും കാശ്മീര്‍ താഴ്വരയുമായി ബന്ധിപ്പിക്കുന്നതും നിയന്ത്രണരേഖയുടെ അടുത്തുകൂടെ കടന്നുപോകുകയും ചെയ്യുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button