News

പ്രമേഹം നിയന്ത്രിയ്ക്കാം : ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ

പ്രമേഹം നിയന്ത്രിച്ചാല്‍ നിങ്ങളും സാധാരണ വ്യക്തിയെപ്പോലെ…പ്രമേഹം പോലെയുള്ള ജീവിതശൈലീരോഗങ്ങള്‍ മാനസികാ രോഗ്യത്തെ ചിലപ്പോള്‍ പ്രതികൂലമായി ബാധിക്കാം. ഇത് പ്രമേഹം കൂടുതല്‍ തീവ്രമായിത്തീരാന്‍ വഴിയൊരുക്കുകയും ചെയ്യും. വിഷാദരോഗമാണ് ഇതില്‍ പ്രധാനം. പ്രമേഹവും വിഷാദവും ഒത്തുചേരുമ്‌ബോള്‍ മറ്റുരോഗങ്ങള്‍, അണുബാധകള്‍ എന്നിവ (ഇന്നത്തെ സാഹചര്യത്തില്‍ കോവിഡും) പ്രമേഹബാധിതര്‍ക്ക് പിടിപെടാനുള്ള സാധ്യത വര്‍ധിക്കുന്നു. ഇതിനെക്കുറിച്ച് കരുതലുണ്ടാവണം. വിഷാദരോഗം എന്താണെന്ന് മനസിലാക്കണം. ആവശ്യം വന്നാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം സ്വീകരിക്കുകയും വേണം. പ്രമേഹബാധിതര്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍…

* മാനസികസമ്മര്‍ദം ഒഴിവാക്കാന്‍ ഓരോരുത്തരും അവരവര്‍ക്ക് ഇണങ്ങുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തണം. സമാധാനത്തോടെ ഇരിക്കാന്‍ സ്വയം പരിശീലിക്കണം. ആവശ്യമെങ്കില്‍ അതിനായി പ്രൊഫഷണല്‍ കൗണ്‍സിലറെ സമീപിക്കാം.

* പുകവലിക്കുന്ന പ്രമേഹ ബാധിതല്‍ ഒരു കാര്യം മനസിലാക്കണം. നിങ്ങള്‍ തീകൊണ്ട് കളിക്കുകയാണ്. പുകവലി നിങ്ങളുടെ വൃക്കകളെ നശിപ്പിക്കും. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിനു തടസമുണ്ടാക്കും. ഡയാലിസിസും ഹൃദയാഘാതവും നിങ്ങളെ കാത്തിരിക്കുന്നു. മാത്രമല്ല, കൊറോണവൈറസിന് അതിവേഗം നിങ്ങളുടെ ശ്വാസകോശത്തിലേക്ക് കടന്നുകയറി അണുബാധയുണ്ടാക്കാന്‍ നിങ്ങള്‍ വഴിയൊരുക്കുകയുമാണ്. ഒരു സംശയവും വെണ്ട, ഇപ്പോള്‍ തന്നെ പുകവലി മതിയാക്കിക്കൊള്ളുക.
* ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാതെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ മറക്കരുത്.

* തെര്‍മോമീറ്റര്‍ വാങ്ങി ശരീരത്തിന്റെ ഉഷ്മാവ് സ്വയം പരിശോധിക്കാം.

* സാധനങ്ങള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യരുത്.

* എല്ലാവരെയും പോലെ സാമൂഹിക അകലം (രണ്ട് കയ്യകലം ദൂരം) പാലിക്കണം. വായുസഞ്ചാരമില്ലാത്തതും ആളുകള്‍ കൂട്ടം കൂടുന്നതുമായ മുറികള്‍, സ്ഥലങ്ങള്‍ എന്നിവ ഒഴിവാക്കുക. വീടിനുള്ളില്‍ കഴിയുക. പുറത്തുപോകുമ്‌ബോള്‍ എപ്പോഴും മാസ്‌ക് ധരിക്കുക.

* ഇടവിട്ട് സോപ്പ് പയോഗിച്ച് കൈകഴുകുക/ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോയിക്കുക. മുഖത്ത് തൊടുന്നത് ഒഴിവാക്കുക.

* വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളുമായി (പൂച്ച, നായ) ഇടപഴകുമ്‌ബോള്‍ മാസ്‌ക് ധരിക്കണം. അവയെ സ്പര്‍ശിച്ച ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം.

* പനി, തുമ്മല്‍, മൂക്കുചീറ്റല്‍ എന്നിവയുണ്ടെങ്കില്‍ വീട്ടില്‍ തന്നെയിരിക്കുക. അലക്ഷ്യമായി പുറത്തിറങ്ങി ജലദോഷം മറ്റുള്ളവരിലേക്ക് പകരാന്‍ ഇടവരുത്തരുത്. ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടുക. അവരുടെ നിര്‍ദ്ദേശാനുസരണം ഡോക്ടറുടെ അടുത്തോ ആശുപത്രിയിലോ പോവുക.

* എല്ലാ പനിയും ചുമയും കോവിഡ് അല്ല. പക്ഷേ, അത് സ്വയം തീരുമാനിക്കരുത്. എപ്പോഴും നിങ്ങളുടെ ചുറ്റും ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടാവും. അവരെ വിളിക്കാന്‍ ഒരു മടിയും
ഉണ്ടാകരുത്.

* യാത്ര ചെയ്യേണ്ടി വരികയാണെങ്കില്‍ നിങ്ങളുടെ സഞ്ചാരം, താമസം, ഔഷധങ്ങള്‍, ഇന്‍സുലിന്‍ കുത്തിവയ്പ് എന്നിവ നന്നായി പ്ലാന്‍ ചെയ്യണം. രക്തത്തില്‍ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥയെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും നന്നായി മനസിലാക്കണം.

* പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്ന വ്യക്തി ഒരു സാധാരണ വ്യക്തിയെപ്പോലെയാണെന്ന് മറ്റാരേക്കാള്‍ നിങ്ങള്‍ നന്നായി അറിയണം. ഏതു സാഹചര്യത്തിലും ആത്മവിശ്വാസം
കാത്തുസൂക്ഷിക്കണം.

 

 

shortlink

Post Your Comments


Back to top button