Latest NewsNewsIndia

ഡൽഹി മെട്രോ സർവീസ് ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു

ന്യൂ ഡൽഹി : ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച ഡൽഹി മെട്രോ സർവീസ് ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്ന് വരെയും വൈകുന്നേരം നാല് മുതല്‍ എട്ട് വരെയും കർശന നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടായിരിക്കും സര്‍വ്വീസുകൾ നടത്തുക. യാത്രക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. . പനിയുള്ളവർക്ക് യാത്ര ചെയ്യാന്‍ അനുമതിയില്ല. ഒന്നിടവിട്ടുള്ള സീറ്റുകളില്‍ മാത്രമേ ഇരിക്കാന്‍ അനുവദിക്കു.

Also read: കൊച്ചി മെട്രോ സര്‍വ്വീസ് ഇന്ന് മുതല്‍ പുനഃരാരംഭിക്കുന്നു

ടോക്കണ്‍ നല്‍കില്ല. പകരം സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ സ്റ്റോപ്പില്ല. ട്രെയിനിനുള്ളിലും സ്റ്റേഷനുകളിലും സാമൂഹിക അകലം പാലിക്കണം. യാത്രക്കാർ ചെറിയകുപ്പി സാനിറ്റൈസർ കരുതണമെന്നും പരമാവധി ബാഗുകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button