COVID 19KeralaLatest NewsNews

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കോവിഡ് രോഗബാധ കുറവെന്നുള്ള ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഐ എം എ

തിരുവനന്തപുരം : കോവിഡ് -19 നെ പ്രതിരോധിക്കാനുള്ള ഹോമിയോ മരുന്ന് കഴിച്ചവരില്‍ രോഗബാധ കുറവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി  ഐ എം എ. ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് നല്ലതെന്ന പ്രസ്താവനയാണ് ഐ എം എയെ ചൊടിപ്പിച്ചത്. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യപ്രവർത്തകരെ അവഹേളിക്കരുതെന്നുമാണ് ഐ എം എ മന്ത്രിയാേട് ആവശ്യപ്പെട്ടത്.

ഹോമിയോ മരുന്നിന്റെ ഫലപ്രാപ്‍തിയെക്കുറിച്ച് നടത്തിയ പഠനം ചൂണ്ടികാണിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരിൽ കുറച്ച് പേർ മാത്രമേ വൈറസ് ബാധിതരായിട്ടുളളൂ. കൂടാതെ രോഗബാധിതരായവർക്ക് രോഗം വളരെ വേഗം ഭേദപ്പെട്ടെന്നും പറഞ്ഞ മന്ത്രി ഐ സി എം ആർ മാർഗനിർദേശങ്ങൾ ഉളളതിനാൽ സംസ്ഥാനത്ത് ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്നും പറഞ്ഞു.

Read Also : സ്ത്രീകളെ ആംബുലന്‍സില്‍ തനിച്ച് അയക്കരുത്; കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്

അതേസമയം ഹോമിയോ മരുന്ന് കഴിച്ചാൽ പ്രതിരോധശേഷി കൂടുമെന്ന അവകാശവാദവുമായി ഹോമിയോ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. ഇത് തെളിഞ്ഞിട്ടുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button