Latest NewsNewsIndia

നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സു​ര​ക്ഷാ സേ​ന ക​ണ്ടെ​ടു​ത്തു.

ശ്രീനഗർ : അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മു​ങ്ങി​മ​രി​ച്ച ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. വ​ട​ക്ക​ൻ കാ​ഷ്മീ​രി​ലെ കി​ഷ​ൻ​ഗ​ഞ്ച് ന​ദി​യി​ൽ നിന്നും ര​ണ്ടു ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാണ് സുരക്ഷ സേന കണ്ടെത്തിയത്. ഇതിൽ ഒരാൾ ഒ​രാ​ൾ തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ലെ ഡോ​ഗ്രി​പോ​റ സ്വ​ദേ​ശി സ​മീ​ർ അ​ഹ​മ്മ​ദ് ധ​ർ ആ​ണെ​ന്നു തി​രി​ച്ച​റിഞ്ഞിട്ടുണ്ട്.

Also read : മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു ; സഹായമഭ്യര്‍ത്ഥിച്ച് മത്സ്യത്തൊഴിലാളികളുടെ സന്ദേശം

2018 മേ​യ് മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്നു പോ​ലീ​സി​ൽ പ​രാ​തി നിലനിൽക്കുന്നുണ്ട്. പി​ന്നീ​ട് പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഹി​സ്ബു​ൾ മു​ജാ​ഹി​ദീ​നി​ൽ ചേ​ർ​ന്ന​താ​യി വി​വ​രം ല​ഭിച്ചിരുന്നു. നാ​ല് എ​കെ 47 തോ​ക്കു​ക​ൾ, തി​ര​ക​ൾ, ഗ്ര​നേ​ഡ്, വാ​ച്ചു​ക​ൾ, ജാ​ക്ക​റ്റ് എ​ന്നി​വ​യും ന​ദി​യി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button