COVID 19KeralaLatest NewsNews

വീഡിയോ കോൺഫെറെൻസിൽ എത്തിയ ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി ; പോലീസ് കേസെടുത്തു

വടകര :ആറന്മുളയിൽ ആംബുലൻസ് ഡ്രൈവർ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ വടകര ധന്വന്തിരി ഡയാലിസിസ് കെട്ടിടം വീഡിയോ കോൺഫെറെൻസിൽ ഉൽഘാടനം നടത്തിയ ആരോഗ്യ മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. എം എൽ എയും നഗരസഭ ചെയർമാൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ പ്രവർത്തകരുടെ പ്രതിഷേധം മൂലം മന്ത്രിയുടെ പ്രസംഗം പോലും കേൾക്കാനായില്ല.

സംഭവമറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും പ്രതിഷേധമുൾപ്പെടെ എല്ലാം കഴിഞ്ഞിരുന്നു.സംഭവത്തിൽ  നാല് യുവമോർച്ച പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button