Latest NewsNewsIndia

നിയന്ത്രണ രേഖയില്‍ ഇന്നലെ വെടിവയ്പ്പ് ഉണ്ടായ പ്രദേശങ്ങളില്‍ ചൈനീസ് പ്രകോപനം : വാളും കുന്തവുമായി ചൈനീസ് സൈന്യം

ലഡാക്ക്: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയില്‍ ഇന്നലെ വെടിവയ്പ്പ് ഉണ്ടായ പ്രദേശങ്ങളില്‍ ചൈനീസ് പ്രകോപനം, വാളും കുന്തവുമായി ചൈനീസ് സൈന്യം. 40 മുതല്‍ 50 വരെ ചൈനീസ് സൈനികര്‍ വാളും കുന്തങ്ങളുമായി ഇവിടെ ഇന്ത്യന്‍ പോസ്റ്റിനു നേരെ മാര്‍ച്ച് ചെയ്യുകയാണെന്നാണ് വിവരം.

Read Also : ഇന്ത്യ തന്ത്രം മാറ്റുന്നു : ഇന്ത്യയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് ചൈന

ഇന്നലെ രാത്രിയില്‍ റെസാംഗ് ലായില്‍ ഇന്ത്യയുടെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ചൈനീസ് സേന കടുത്ത ശ്രമം നടത്തി. ഇന്ത്യന്‍ സേനയുടെ ചെറുത്ത് നില്‍പ്പില്‍ പ്രകോപിതരായ ചൈനീസ് പട്ടാളം തുടര്‍ന്ന് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് ആയുധങ്ങളുമായുളള പ്രകോപനം.

ഇന്നലെ ചൈനയുടെ പ്രകോപന ശേഷം ഉടന്‍ തന്നെ ഇന്ത്യ അതിരുകടന്നുവെന്നും വെടിയുതിര്‍ത്തുവെന്നും ചൈന പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടക്കുകയോ വെടിയുതിര്‍ക്കുകയോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ഇതിന് മറുപടി നല്‍കി. കരസേന മേധാവി എം.എം.നരവനെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ കരസേന മേധാവി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോടും സംഭവങ്ങളുടെ നിജസ്ഥിതി അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അതേ സമയം മുന്‍പ് സംഘര്‍ഷം ആരംഭിച്ച പാങ്ഗോംഗ് നദിയുടെ കിഴക്കന്‍ മേഖലയില്‍ ഇന്ത്യയ്ക്കാണ് ഇപ്പോള്‍ മേല്‍ക്കൈ. അതിര്‍ത്തിയിലെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈകുന്നേരം ഉന്നത തല യോഗം കൂടുന്നുണ്ട്.

 

Related Articles

Post Your Comments


Back to top button