Latest NewsKeralaNews

സംസ്ഥാനത്തു ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കുന്നു. തുറക്കാനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മിഷണർ കൈമാറിയ നിർദേശം എക്സൈസ് മന്ത്രിയുടെ ശുപാർശയോടെ മുഖ്യമന്ത്രിക്കു നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇക്കാര്യത്തെക്കുറിച്ച് അനുകൂലമായ ചർച്ചയാണ് ഉണ്ടായത്. പഞ്ചാബ്, ബംഗാൾ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന പശ്ചാത്തലത്തിൽ കേരളത്തിലും തുറക്കാമെന്നാണ് എക്സൈസ് കമ്മിഷണറുടെ ശുപാർശ.

Read also: ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നിലകൊള്ളുന്ന കിഴക്കൻ ലഡാക് സെക്ടറിൽ വെടിവയ്പ് നടന്നതായി റിപ്പോർട്ട്

ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന തങ്ങൾക്ക് ഇതു വൻ സാമ്പത്തിക ബാധ്യത വരുത്തുന്നതായി ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതു പോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ടു സംഘടന നിവേദനം നൽകി. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തെക്കുറിച്ച് എക്സൈസ് കമ്മിഷണർ നിർദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button