Latest NewsKeralaNews

ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ന്യൂഡല്‍ഹി : കേരളത്തില്‍ ഓടുന്ന 3 സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. യാത്രക്കാരുടെ എണ്ണത്തില്‍ കുറവു വന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി സ്‌പെഷലുകളും തിരുവനന്തപുരം- എറണാകുളം വേണാട് സ്‌പെഷലും ഈ മാസം 12 മുതല്‍ റദ്ദാക്കുന്നത്.

read also : ഓണക്കിറ്റ് സംബന്ധിച്ച് വ്യാപക പരാതി : കിറ്റിലെത് പപ്പടമല്ല ‘അപ്പളം’ : പപ്പടം വന്നത് സപ്ലൈകോയ്ക്ക് തുടര്‍ച്ചയായി ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങള്‍ നല്‍കുന്ന കമ്പനിയില്‍ നിന്ന്

തിരുവനന്തപുരം- എറണാകുളം വേണാട് മടക്ക യാത്രയില്‍ ഉച്ചയ്ക്കു ഒരു മണിക്കാണു എറണാകുളത്തു നിന്നു പുറപ്പെടുന്നത്. ഇത് മൂലം ഉദ്യോഗസ്ഥര്‍ക്കും ദിവസ ജോലിക്കാര്‍ക്കും വൈകിട്ടു മടങ്ങാന്‍ ട്രെയിനില്ലാത്ത സ്ഥിതിയാണ്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് പുനസ്ഥാപിച്ചു പതിവ് സമയമായ അഞ്ചരയോടെ എറണാകുളത്തു നിന്നു പുറപ്പെട്ടാല്‍ ട്രെയിനില്‍ ആളുണ്ടാകും. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമായി സ്റ്റോപ്പുകള്‍ നിജപ്പെടുത്തിയതും ഒരു മണിക്കൂര്‍ മുന്‍പു സ്റ്റേഷനിലെത്തണമെന്ന നിബന്ധനയുമാണു യാത്രക്കാരുടെ എണ്ണം കുറച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button