Latest NewsKeralaNews

സംസ്ഥാനത്ത് എസ്ഡിപിഐ പ്രവർത്തകനെ വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തി

കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. എസ്ഡിപിഐ പ്രവർത്തകനും കണ്ണവം സ്വദേശിയുമായ സലാഹുദീനാണ് കൊല്ലപ്പെട്ടത്. വണ്ടി കൊണ്ട് ഇടിച്ചു വീഴ്ത്തിയ സലാഹുദീനെ വെട്ടിക്കൊന്നതായാണ് ലഭിക്കുന്ന റിപ്പോർട്ട്. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

കഴുത്തിൽ വെട്ടേറ്റ ഇദ്ദേഹത്തെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിമിഷങ്ങൾക്കകം  മരണം സംഭവിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് കഴുത്തിലേറ്റത് എന്നാണ് സൂചന. സലാഹുദീൻ്റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button