NewsLife Style

പച്ചക്കറികള്‍ ഫ്രഡ്ജില്‍ സൂക്ഷിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

പച്ചക്കറികള്‍ വാങ്ങി വീട്ടിലെത്തി കഴിഞ്ഞാല്‍ നേരെ ഫ്രിഡ്ജില്‍ കൊണ്ട് വയ്ക്കുന്നവരുണ്ട്. പാചകം ചെയ്യാനായി എടുക്കുമ്പോള്‍ ചീഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് പച്ചക്കറികള്‍ ഫ്രിഡ്ജില്‍ വച്ചിട്ടു കൂടി ഇങ്ങനെ പെട്ടെന്ന് കേടാകുന്നത്? അതിന്റെ പ്രധാന കാരണം, അവ സൂക്ഷിക്കുന്ന വിധം തന്നെയാണ്. ഓരോ പച്ചക്കറിയും ഓരോ വിധത്തിലാണ് സൂക്ഷിക്കേണ്ടത്. പച്ചക്കറികള്‍ അധികം ദിവസം കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം…

വെള്ളരിക്ക പരമാവധി മൂന്ന് ദിവസം മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടുള്ളൂ. ഏത്തയ്ക്ക, തക്കാളി എന്നിവയുടെ പരിസരത്ത് പോലും വെള്ളരിക്ക വയ്ക്കരുത്. ഇത് വെള്ളരിക്ക വേഗത്തില്‍ കേടാകാന്‍ കാരണമാകും.

നന്നായി പഴുത്ത തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. അതേസമയം അധികം പഴുക്കാത്ത തക്കാളി വേണമെങ്കില്‍ പുറത്ത് സൂക്ഷിക്കാം. മുറിച്ച തക്കാളി ഒരു കണ്ടയ്‌നറില്‍ സൂക്ഷിക്കാവുന്നതാണ്.

ഉരുളക്കിഴങ്ങ് ഒറ്റയ്ക്ക് വയ്ക്കാന്‍ ശ്രമിക്കുക. പലപ്പോഴും ഉരുളക്കിഴങ്ങ് സവാളയുടെയോ ആപ്പിളിന്റെയോ അടുത്ത് വയ്ക്കുമ്പോള്‍ പെട്ടെന്ന് മുള വരുന്നതായി കണ്ടിട്ടുണ്ടാകും, ഇതിനു കാരണം സവാള, ആപ്പിള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന എഥിലെന്‍ വാതകമാണ്. അതിനാല്‍ സവാള, ഉള്ളി എന്നിവയുടെ കൂടെ സൂക്ഷിക്കാതിരിക്കുക.

പച്ചമുളകിന്റെ തണ്ടിലാണ് ബാക്ടീരിയ ആദ്യം പിടികൂടുന്നത്. അതിനാല്‍ പച്ചമുളക് തണ്ട് കളഞ്ഞു വേണം സൂക്ഷിക്കാന്‍. കേടായ ഏതെങ്കിലും മുളകുണ്ടെങ്കില്‍ അത് ആദ്യമേ കളയുക. അല്ലെങ്കില്‍ മറ്റു മുളകുകളിലേക്കും അത് വ്യാപിക്കും.

കറിവേപ്പില എപ്പോഴും ആദ്യം വെള്ളത്തില്‍ നല്ല പോലെ കഴുകി വെള്ളം തോരാനായി മാറ്റിവയ്ക്കുക. കേടായതോ, കറുപ്പ് കലര്‍ന്നതോ ആയ ഇലകളെല്ലാം എടുത്ത് കളയുക.

വെള്ളം ഇല്ലാത്ത രീതിയില്‍ ആയി കഴിഞ്ഞാല്‍ തണ്ടില്‍ നിന്ന് കറിവേപ്പില ഇലകള്‍ എടുത്തതിന് ശേഷം വായു സഞ്ചാരം ഇല്ലാത്ത ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിക്കുക. ആഴ്ചകളോളം ഇങ്ങനെ കറിവേപ്പില കേടാകാതെ സൂക്ഷിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button