Latest NewsNewsIndia

രാഷ്ട്രപതി ഭവനില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്റെ എട്ടാം നമ്പർ ഗേറ്റില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. തിങ്കളാഴ്ച വൈകീട്ടാണ് പാമ്പിനെകണ്ടെത്തിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് വന്യജീവി സംരക്ഷണ സംഘടനയായ എസ്‌ഒഎസ് പ്രവര്‍ത്തകരെ വിവരം അറിയിച്ചു. എസ്‌ഒഎസ് പ്രവര്‍ത്തകരെത്തി പരിശോധിച്ചപ്പോള്‍ സുരക്ഷാഉദ്യോ​ഗസ്ഥന്റെ കസേരയ്ക്ക് അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു പാമ്പ് . തുടര്‍ന്ന് പാമ്പിനെ പിടികൂടി കാട്ടിലേക്ക് വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button