Latest NewsNewsIndia

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കവിഞ്ഞു, രോഗമുക്തി നേടിയത് 33 ലക്ഷത്തിലധികം

ദില്ലി : കോവിഡ് കേസുകളുടെ എണ്ണം ബുധനാഴ്ച രാജ്യത്ത് 43 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 89,706 കേസുകളും 1,115 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇപ്പോള്‍ 43,70,128 കേസുകളുണ്ട്. ആകെ മരണസംഖ്യ 73,890 ആയി.

രാജ്യത്ത് 33 ലക്ഷത്തോളം രോഗികള്‍ സുഖം പ്രാപിച്ചു. 33,98,844 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 8,97,394 ആണ്. ചൊവ്വാഴ്ച രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് -19 ബുള്ളറ്റിന്‍ പ്രകാരം ഇന്ത്യയില്‍ 42,80,422 കോവിഡ് -19 കേസുകളാണുള്ളത്. എന്നിരുന്നാലും, അതിനുശേഷം സംസ്ഥാനങ്ങള്‍ ചൊവ്വാഴ്ച സ്വന്തം ഡാറ്റ പുറത്തുവിട്ടു. ഇതോടെയാണ് രാജ്യത്തെ മൊത്തം കണക്ക് 43 ലക്ഷത്തിന് മുകളില്‍ പോയത്.

ചൊവ്വാഴ്ച 20,131 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് മഹാരാഷ്ട്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായി മാറി. മഹാരാഷ്ട്രയെ കൂടാതെ ഉത്തര്‍പ്രദേശില്‍ 6,743 കേസുകളും തമിഴ്നാട്ടില്‍ 5,684 കേസുകളും ദില്ലിയില്‍ 3,609 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button