Life Style

ഗുരുതര ആരോഗ്യപ്രശ്‌നം നേരിടുന്നുവെന്നതിന് ശരീരം നല്‍കുന്ന ചില സൂചനകള്‍ ഇതാ

ആരോഗ്യം ശരിയല്ലെന്നു സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ശരീരംതന്നെ പലപ്പോഴും നല്‍കാറുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരും ഇത് പാടേ അവഗണിക്കുകയാണ് ചെയ്യാറ്. രോഗം ഗരുതുതരാവസ്ഥയിലാകുമ്പോഴാകും ആ ലക്ഷണത്തെക്കുറിച്ച് ഓര്‍ക്കുന്നത്. അപ്പോഴേക്കും പറഞ്ഞിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തിയിട്ടുമുണ്ടാകും. ഇനി പറയുന്ന നാലു ലക്ഷണങ്ങള്‍ നാം വളരൈയധികം ശ്രദ്ധിക്കേണ്ടതാണ്.

അമിതവണ്ണവും കുടവയറും

ഇതു രണ്ടും അനാരോഗ്യത്തിന്റെ അടയാളമാണെന്ന് നമുക്ക് ഏവര്‍ക്കും അറിയാം. പൊക്കിളിനു ചുറ്റും ടേപ്പ് കൊണ്ട് അളക്കുമ്പോള്‍ പുരുഷന്‍മാരില്‍ 102 സെന്റിമീറ്ററില്‍ കൂടുതലും സ്ത്രീകളില്‍ 88 സെന്റിമീറ്ററില്‍ കൂടുതലുമാണെങ്കില്‍ കുടവയറായി കണക്കാക്കാം. വയറിനു ചുറ്റും കൊഴുപ്പ് അടിയുന്നത് ചില ഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടും. ഈ ഹോര്‍മോണുകള്‍ രക്തക്കുഴലില്‍ നീര്‍വീക്കത്തിനു കാരണമാകും. മെറ്റബോളിക് സിന്‍ഡ്രം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഹോര്‍മോണ്‍ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി നടുവേദന, വിഷാദം എന്നിവയ്ക്കുവരെ കാരണമാകാം. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുമ്പോള്‍ കുടവയറും താനേ കുറയും.

ഒരു മാസത്തിനുള്ളില്‍ മൂന്നു കിലോയില്‍ കൂടുതല്‍ കൂടുന്നത് ശുഭസൂചനയല്ല. ബോഡിമാസ് ഇന്‍ഡക്‌സ് വര്‍ധിച്ച് ഒരു മാസത്തിനുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. ഭക്ഷണം കുറച്ച് വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെങ്കില്‍ തൈറോയ്ഡ് പോലുള്ള രോഗമുണ്ടോയെന്ന് പരിശോധിക്കണം. പെട്ടെന്നു വണ്ണം കുറയുന്നതും അപകട സൂചനയാണെന്ന് ഓര്‍ക്കുക.

 

നീര്‍വീക്കം

ശരീരത്തിലെ വാട്ടര്‍- ഇലക്ട്രോലൈറ്റ് സന്തതുലനം നഷ്ടമാകുന്നതാണ് നീര്‍വീക്കത്തിനു കാരണം. കരള്‍, വൃക്ക പോലെ ആന്തരാവയവങ്ങളുടെ രോഗം കാരണവും ശരീരത്തില്‍ നീരു കെട്ടാം. ഇന്നലെ ഇട്ട വസ്ത്രം ഇന്നു കയറുന്നില്ലെന്നു ചിലര്‍ പറയുന്നതു കേട്ടിട്ടില്ലേ… ശരീരഭാരം കൂടിയിട്ടുമുണ്ടാകില്ല. ഇതിനു പിന്നിലെ കാരണം ഈ നീര്‍ക്കെട്ട് ആയിരിക്കും. ഇങ്ങനെ നീര്‍വീക്കം ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം.

 

കൂര്‍ക്കംവലി

സ്‌ലീപ് അപ്നിയ എന്ന ഉറക്ക പ്രശ്‌നത്തിന്റെ സൂചനയാണ് കൂര്‍ക്കംവലി. ഇത് ഓക്‌സിജന്‍ ലഭിക്കുന്നതിലും ശ്വാസഗതി നിയന്ത്രിക്കുന്നതിലും വരുന്ന ഗുരുതരമായ വ്യത്യാസം സൂചിപ്പിക്കുന്നു. സാധാരണയായി വണ്ണം കൂടിയവരിലാണ് കൂര്‍ക്കംവലി കൂടുതലായി കണ്ടുവരുന്നത്. തൊണ്ടയിലെ പേശികളുടെ ബലക്കുറവു കാരണവും കൂര്‍ക്കംവലി ഉണ്ടാകാം. ഇത് പെട്ടെന്നുള്ള മരണത്തിനുവരെ കാരണമാകുന്ന ഒന്നായതിനാല്‍ നിസ്സാരമാക്കരുത്.

 

കിതപ്പും ക്ഷീണവും

ഹൃദ്രോഗത്തിന്റെയും ശ്വാസകോശരോഗങ്ങളുടെയും ആദ്യ ലക്ഷണങ്ങളിലൊന്നാണ് കിതപ്പ്. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറഞ്ഞാലും കിതപ്പും ക്ഷീണവും അനുഭവപ്പെടാം. നേരത്തെ ചെയ്തിരുന്ന ജോലി ചെയ്യാന്‍ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവഗണിക്കാതെ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ഹോര്‍മോണുകളുടെ ഉല്‍പാദനത്തില്‍ ക്രമക്കേടു വന്നാലും ഇത് അനുഭവപ്പെടാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button