Latest NewsNewsInternational

ഗോവധ നിരോധനമേര്‍പ്പെടുത്താൻ ഒരുങ്ങി രാജപക്‌സെ സര്‍ക്കാര്‍

ശ്രീലങ്കയില്‍ ഗോവധ നിരോധനമേര്‍പ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി രാജപക്‌സെ.

രാജപക്‌സെ ഇതു സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് കാബിനറ്റ് വക്താവും മാധ്യമ മന്ത്രിയുമായ കെഹ്ലിയ റംബുക്വെല്ലയെ പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കിയത്. നിര്‍ദ്ദേശം സര്‍ക്കാരിന് എപ്പോള്‍ സമര്‍പ്പിക്കുമെന്നതില്‍ രാജപക്‌സെ പിന്നീട് തീരുമാനമെടുക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ഗോവധ നിരോധം ഏര്‍പ്പെടുത്തുമെങ്കിലും രാജ്യത്ത് ബീഫ് കയറ്റുമതി തുടരും. 99 ശതമാനവും മാസം ഭക്ഷിക്കുന്നവരാണെങ്കിലും രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ സിംഹള-ബുദ്ധ വിഭാഗത്തില്‍ നിന്നും ഗോവധ നിരോധനത്തിനായി സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. ഭരണപാര്‍ട്ടിയായ എസ്.എല്‍.പി.പിക്ക് സിംഹള-ബുദ്ധ വിഭാഗത്തില്‍ നിന്നും വലിയ പിന്തുണയാണുള്ളത്.

തങ്ങള്‍ക്ക് അധികാരത്തിലേറാന്‍ വേണ്ടി രാജ്യത്തെ ന്യൂന പക്ഷങ്ങളില്‍ നിന്നും വേണ്ടെന്ന് പരസ്യമായി എസ്.എല്‍.പി.പി പറഞ്ഞിരുന്നു. കഴിഞ്ഞമാസമാണ് എസ്.എല്‍.പി.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഈ വിജയത്തോടെ നാലാം തവണയും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി രജപക്‌സെ തെരഞ്ഞെടുക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button