KeralaLatest NewsIndia

സ്വപ്നയ്ക്കും സന്ദീപ് നായര്‍ക്കും ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്ന് ബിനീഷ്, താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്സ്മെന്‍റ് വൃത്തങ്ങള്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഇന്നലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന്റെ ചോദ്യം ചെയ്യലില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല. പതിനൊന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്സ്മെന്‍റ് വൃത്തങ്ങള്‍ അറിയിച്ചു. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ബംഗളൂരുവില്‍ ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്ന് ബിനീഷ് പറ‌ഞ്ഞു. നയതന്ത്ര സ്വര്‍ണക്കടത്ത്, ബംഗളൂരു ലഹരിക്കേസ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഇ ഡിയുടെ ചോദ്യം ചെയ്യല്‍. അതേസമയം ഹാജരാകാന്‍ സമയം നീട്ടി ചോദിച്ചെങ്കിലും അനുവദിക്കില്ലെന്ന് ഇഡി വ്യക്തമാക്കിയതോടെ ഇന്നലെ രാവിലെ പത്തു മണിയോടെ ബിനീഷ് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് എത്തുകയായിരുന്നു.രണ്ടു കേസുകളിലെയും പ്രതികളുമായി ബിനീഷിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് രേഖകള്‍ നിരത്തി ഇ.ഡി ചോദിച്ചത്.

തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് സമീപം തുടങ്ങിയ യു.എ. എഫ്.എക്സ് സൊലൂഷന്‍സിന്റെ ഡയറക്‌ടറായ അബ്ദുള്‍ ലത്തീഫുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി ചോദിച്ചറിഞ്ഞു. വിസ സ്‌റ്റാമ്ബിംഗ് ദിര്‍ഹത്തില്‍ സ്വീകരിക്കുന്ന ഈ സ്ഥാപനം വഴിയാണ് യു.എ.ഇ ഏജന്‍സികള്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ 7 ലക്ഷം രൂപയുടെ കമ്മിഷന്‍ ലഭിച്ചതെന്ന് സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു.

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ന്‌ വ്യോമസേനയുടെ ഭാഗമാകും

ബിനീഷ് സ്ഥലത്തില്ലെന്നും ഹാജരാകാന്‍ അടുത്ത തിങ്കളാഴ്ചവരെ സമയം നല്‍കണമെന്നും ബിനീഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു . എന്നാല്‍, ഇത് അനുവദിക്കില്ലെന്ന് ഇഡി വ്യക്തമക്കി. ബിനീഷ് എവിടെയുണ്ടെന്ന് അറിയിച്ചാല്‍ അവിടെ പോയി ചോദ്യം ചെയ്തോളാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് നിയമ ഉപദേശം തേടാനും കേരളത്തില്‍ നിന്നുമാറാനുമുള്ള ബിനീഷിന്റെ നീക്കം പൊളിഞ്ഞതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button