Latest NewsKeralaNews

ബിനീഷ് കോടിയേരിയുടെ ലഹരി-സ്വര്‍ണക്കടത്ത് ബന്ധം : വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കോടിയേരി കുടുംബത്തിലെ കല്യാണ മാമാങ്കം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശദ അന്വേഷണത്തിന്

കൊച്ചി: ബിനീഷ് കോടിയേരിയുടെ ലഹരി-സ്വര്‍ണക്കടത്ത് ബന്ധം, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കോടിയേരി കുടുംബത്തിലെ കല്യാണ മാമാങ്കം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശദ അന്വേഷണത്തിന് . കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ, 2008 ഏപ്രിലില്‍ നടന്ന മൂത്തമകന്‍ ബിനോയ് കോടിയേരിയുടെ വിവാഹ മാമാങ്കമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

read also : മന്ത്രി കെ.ടി.ജലീലിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹം : വിദേശത്തു നിന്ന് ഖുറാന്‍ എത്തിച്ചതില്‍ സംശയം : വിശദമായ ചോദ്യം ചെയ്യലിന് തയ്യാറെടുത്ത് എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ മൂന്നു ദിവസമായാണ് കോടിയേരിയുടെ മകന്റെ വിവാഹാഘോഷങ്ങള്‍ നടന്നത്. വിദേശത്തുനിന്നുള്‍പ്പെടെ എത്തിയ വിശിഷ്ടാതിഥികളില്‍ വന്‍ബിസിനസുകാരും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും സ്വര്‍ണ- വജ്ര വ്യാപാരികളും അടക്കം പങ്കെടുത്തിരുന്നു. കള്ളക്കടത്ത്-ലഹരി മാഫിയാ തലവന്‍ ദാവൂദ് ഇബ്രഹാമിന്റെ കൈയാളുകളും ചടങ്ങില്‍ പങ്കെടുത്തുവെന്ന് ചില മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നിരുന്നു.

അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ‘ഭൂമാഫിയ’ എന്നു മുദ്രകുത്തിയ സേവി മനോ മാത്യുവിനായിരുന്നു ബിനോയിയുടെ വിവാഹത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പും ഗള്‍ഫിലെ ഏറ്റവും വലിയ മദ്യ രാജാവായ ഒരുമലയാളിയും ചെലവു വഹിക്കാന്‍ പങ്കുചേര്‍ന്നു.

ബിനീഷ് കോടിയേരിയുടെ അമ്മ സ്വര്‍ണനൂല്‍ ചേര്‍ത്തു നെയ്ത പട്ടു സാരിയും വൈരം പതിച്ച മാലയും മോതിരവും അടക്കം 35 ലക്ഷത്തിന്റെ ആഭരണങ്ങള്‍ അണിഞ്ഞ് നിന്നിരുന്നുവെന്ന് പറയുന്നു. 80 ലക്ഷം രൂപ ചെലവഴിച്ചായിരുന്നത്രേ വിവാഹം.

ബിനോയി കോടിയേരിയുടെ ആഡംബര വിവാഹം സംബന്ധിച്ചുള്ള അന്വേഷണത്തിലൂടെ സ്വര്‍ണക്കള്ളക്കടത്തുകേസിലെ ബിനീഷിന്റെ ബന്ധം അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയയിലേക്കുമുള്ള അന്വേഷണത്തിന് വഴി തുറക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button