COVID 19Latest NewsNews

കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ ഒരാൾക്ക് സ്ഥിരീകരിച്ചത് ‘ട്രാൻവേഴ്സ് മൈലൈറ്റീസ് ’ : ഇനിയെന്ത്?

ന്യൂഡൽഹി: ഓക്സ്ഫഡിന്റെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ ഒരാൾക്ക് സ്ഥിരീകരിച്ചത് ‘ട്രാൻവേഴ്സ് മൈലൈറ്റീസ് ആണെന്ന് റിപ്പോർട്ട്. വാക്സീൻ ഉൽപാദകരായ അസ്ട്രാസെനക ഇന്ത്യയിലെ പങ്കാളിയായ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയ വിവരങ്ങളിലാണ് ഈ സൂചനയുള്ളത്. സുഷുമ്ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കമാണ് ട്രാൻവേഴ്സ് മൈലൈറ്റീസ്. 3 കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കുമെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. വാക്സീൻ സ്വീകരിച്ചതു വഴി ശരീരത്തിലെ പ്രതിരോധ ശേഷിയിലുണ്ടായ മാറ്റവും നിർജീവമായിരുന്ന വൈറസുകളേതെങ്കിലും സജീവമായതും രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂണും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

Read also: ‘ഇതാണ് പുതിയ ഇന്ത്യ’: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രകാശ് രാജ്

അതേസമയം വാക്സീന്റെ സുരക്ഷിതത്വവും പരീക്ഷണവിവരങ്ങളും ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റഗുലേറ്ററി ഏജൻസി വീണ്ടും പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുക. ഡേറ്റ സേഫ്റ്റി ആൻഡ് മോണിറ്ററിങ് ബോർഡിന്റെ (ഡിഎസ്എംബി) അവലോകന യോഗത്തിന് ശേഷമാകും ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണത്തെക്കുറിച്ചും തീരുമാനിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button