KeralaLatest NewsNews

വീണ്ടും സ്വർണ്ണക്കടത്ത് : അടിവസ്ത്രത്തില്‍ വച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടി

തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി. വിദേശത്തു നിന്നു കടത്താന്‍ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടുന്നത്.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 480.10 ഗ്രാം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 22.41 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button