KeralaLatest NewsIndia

പു​ഴ​യി​ല്‍ ചാ​ടി മ​രി​ക്കാ​ന്‍ ശ്ര​മി​ച്ച വീ​ട്ട​മ്മ​യെ ജീവൻ പണയപ്പെടുത്തി ര​ക്ഷി​ച്ച യു​വാ​വി​നോട് സോഷ്യൽ മീഡിയ ചെയ്തത്

പ​റ​വൂ​ര്‍: പ​റ​വൂ​ര്‍ പാ​ല​ത്തി​ല്‍​നി​ന്നും പു​ഴ​യി​ല്‍ ചാ​ടി മ​രി​ക്കാ​ന്‍ ശ്ര​മി​ച്ച വീ​ട്ട​മ്മ​യെ ര​ക്ഷി​ച്ച യു​വാ​വി​നെ​തി​രെ ട്രോ​ള്‍ മ​ഴ. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ചെ​റാ​യി ബീ​ച്ചി​ല്‍ മി​യാ​മി റി​സോ​ര്‍​ട്ട് ന​ട​ത്തു​ന്ന മാ​ല്യ​ങ്ക​ര സ്വ​ദേ​ശി റെ​ജി​ന്‍ (24) പ​ട്ട​ണ​ത്തേ​ക്ക് കാ​റി​ല്‍ വ​രുമ്പോ​ള്‍ ആയിരുന്നു സംഭവം. മുന്നിലുള്ള കാറുകൾ പെട്ടെന്ന് ബ്രെക്ക് ഇട്ടപ്പോൾ എന്താണ് നടന്നതെന്ന് പു​റ​ത്തേ​ക്ക് നോ​ക്കു​മ്പോ​ള്‍ ഒ​രു യു​വ​തി പാ​ല​ത്തി​െന്‍റ കൈ​വ​രി​യി​ല്‍​നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടു​ന്ന​താ​ണ് ക​ണ്ട​ത്.

വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​രെ​ല്ലാം പു​റ​ത്തി​റ​ങ്ങി പു​ഴ​യി​ലേ​ക്ക് നോ​ക്കി ര​ക്ഷി​ക്ക് എ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ ആ​രും ഒ​ന്നും ചെ​യ്യു​ന്നി​ല്ല. റെ​ജി​ന്‍ ത​െന്‍റ സ്വ​ര്‍​ണ മാ​ല​യും മോ​തി​ര​വും മൊ​ബൈ​ലും പേ​ഴ്സും അ​ടു​ത്തു ക​ണ്ട അ​പ​രി​ചി​ത​യാ​യ ഒ​രു സ്ത്രീ​യെ ഏ​ല്‍​പി​ച്ച്‌ പു​ഴ​യി​ലേ​ക്ക് ചാ​ടി.ന​ല്ല മ​ഴ​യും ഒ​ഴു​ക്കും. മു​ങ്ങി പൊ​ങ്ങു​ന്ന യു​വ​തി​യു​ടെ അ​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ എ​ന്നെ ര​ക്ഷി​ക്ക് എ​ന്ന് പ​റ​ഞ്ഞ് യു​വ​തി റെ​ജി​നെ കൈ ​ഉ​ള്‍​പ്പെ​ടെ വ​ട്ടം​ചു​റ്റി പി​ടി​ച്ചു. ഇ​തോ​ടെ ര​ണ്ടു പേ​രും മു​ങ്ങി​പ്പോ​യി. ഒ​രു വി​ധ​ത്തി​ല്‍ യു​വ​തി​യു​ടെ കൈ​വി​ടു​വി​ച്ച്‌ മു​ടി​യി​ല്‍ പി​ടി​ച്ച്‌ വ​ലി​ച്ചു.

ന​ല്ല ഭാ​ര​മു​ള്ള യു​വ​തി​യെ പ്ര​യാ​സ​പ്പെ​ട്ട് പാ​ല​ത്തി​െന്‍റ ഒ​രു തൂ​ണി​ന​രി​കി​ലെ​ത്തി​ച്ചു. ഇ​തി​നി​ടെ കു​റെ വെ​ള്ളം കു​ടി​ക്കേ​ണ്ടി വ​ന്നു.അ​പ്പോ​ഴേ​ക്കും പാ​ല​ത്തി​ല്‍ ത​ടി​ച്ചു​കൂ​ടി​യ​വ​ര്‍ മു​ണ്ടു​ള്‍​പ്പെ​ടെ പ​ല​തും പു​ഴ​യി​ലേ​ക്ക് ഇ​ട്ടു കൊ​ടു​ത്തു. ഒ​ടു​വി​ല്‍ ഏ​തോ ബ​സ് ജീ​വ​ന​ക്കാ​ര്‍ ഇ​ട്ട് കൊ​ടു​ത്ത ക​യ​ര്‍ ദേ​ഹ​ത്തു​വ​ന്ന് വീ​ണ​പ്പോ​ള്‍ അ​തു​പ​യോ​ഗി​ച്ച്‌ യു​വ​തി​യെ തൂ​ണി​ല്‍ കെ​ട്ടി നി​ര്‍​ത്തി. പി​ന്നീ​ട് ക​യ​ര്‍ ക​ടി​ച്ചു പി​ടി​ച്ച്‌ യു​വ​തി​യെ വ​ലി​ച്ച്‌ ക​ര​യി​ല​ടു​പ്പി​ച്ചു.​ ഈ ​സ​മ​യ​ത്താ​ണ് പൊ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തു​ന്ന​ത്.

യു​വ​തി​യെ ഫ​യ​ര്‍​ഫോ​ഴ്സി​െന്‍റ റ​ബ​ര്‍ ബോ​ട്ടി​ല്‍ ക​യ​റ്റി ക​ട​വി​ലെ​ത്തി​ച്ച്‌ ആം​ബു​ല​ന്‍​സി​ല്‍ പ​റ​വൂ​ര്‍ ഗ​വ.​ആ​ശു​പ​ത്രി​യി​ലാ​ക്കി.തുടർന്ന് റെ​ജി​ന്‍ ന​ട​ന്ന് റോ​ഡി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും ഛര്‍​ദി​ച്ച്‌ ത​ള​ര്‍​ന്നു. ഏ​ല്‍​പി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മ​റ്റു​മാ​യി ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ അ​പ​രി​ചി​ത അ​വി​ടെ കാ​ത്ത് നി​ന്നി​രു​ന്നു. പൊ​ലീ​സും നാ​ട്ടു​കാ​രും റെ​ജി​നെ അ​ഭി​ന​ന്ദി​ച്ചാ​ണ് വി​ട്ട​ത്. സം​ഭ​വ​മ​റി​ഞ്ഞ റെ​ജി​െന്‍റ സു​ഹൃ​ത്തു​ക്ക​ള്‍ സ​ഹി​തം ഫേ​സ് ബു​ക്കി​ല്‍ പോ​സ്​​റ്റ്​ ചെ​യ്തു. അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​യി​രു​ന്നു പി​ന്നീ​ട്. എന്നാൽ പിന്നീടാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്.

മതം മാറ്റി കൂടെ താമസിപ്പിച്ച കാമുകന്‍ ഈ ബന്ധത്തിലുള്ള മകളെയും ശാരീരികമായി ഉപദ്രവിച്ചു, പരാതി നൽകിയപ്പോൾ വധ ഭീഷണി

പു​ഴ​യി​ല്‍ ചാ​ടി​യ യു​വ​തി​യെ ര​ക്ഷി​ക്കാ​ന്‍ യു​വാ​വ് ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ലെ​ന്നും ര​ണ്ട് പേ​രെ​യും പ​റ​വൂ​രി​ലെ ഫ​യ​ര്‍​ഫോ​ഴ്സു​കാ​രാ​ണ് ര​ക്ഷി​ച്ച​തെ​ന്നു​മു​ള്ള ഫ​യ​ര്‍​ഫോ​ഴ്സി​െന്‍റ വാ​ര്‍​ത്താ​ക്കു​റി​പ്പ് ഒ​രു പ​ത്ര​ത്തി​ല്‍ വ​ന്ന​തോ​ടെ റെ​ജി​നെ അ​ഭി​ന​ന്ദി​ച്ച​വ​രെ​ല്ലാം പ​രി​ഹാ​സ ശ​ര​ങ്ങ​ളെ​യ്യു​ക​യാ​യി​രു​ന്നു .സ്വ​ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി ഒ​രു ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ പോ​യ​ത് അ​ബ​ദ്ധ​മാ​യോ എ​ന്ന ചി​ന്ത​യി​ലാ​ണ് റെ​ജി​നും കു​ടും​ബ​വും.

റെ​ജി​നാ​ണ് യു​വ​തി​യെ ര​ക്ഷി​ച്ച​തെ​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് വൈ​കി​യാ​ണെ​ത്തി​യ​തെ​ന്നും വ​ട​ക്കേ​ക്ക​ര പൊ​ലീ​സും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ചെ​ന്നൈ സ്വ​ദേ​ശി​യാ​യ യു​വ​തി ചെ​റി​യ പ​ല്ലം​തു​രു​ത്തി​ലാ​ണ് താ​മ​സം. ര​ണ്ട് മാ​സം മുമ്പ് ​ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് തൂ​ങ്ങി മ​രി​ച്ചി​രു​ന്നു. ഇ​തി​ന് കാ​ര​ണ​ക്കാ​രി താ​നാ​ണെ​ന്ന് പ​റ​ഞ്ഞ് ഭ​ര്‍​ത്താ​വി​െന്‍റ അ​മ്മ നി​ര​ന്ത​രം വ​ഴ​ക്കു പ​റ​യു​ന്ന​തി​ല്‍ മ​നം​നൊ​ന്താ​ണ് മ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്.

Related Articles

Post Your Comments


Back to top button