Latest NewsIndiaNews

അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് ചാ​ര​സം​ഘ​ട​ന​ ഡ്രോണുകൾ വഴി ഭീ​ക​രര്‍​ക്ക് ആ​യു​ധം ഇ​ട്ടു​കൊ​ടു​ത്തെ​ന്ന് സംശയം: സുരക്ഷ ശക്തമാക്കി

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌ഐ ഡ്രോ​ണു​ക​ളി​ല്‍​നി​ന്ന് ഭീ​കര​ര്‍​ക്ക് ആ​യു​ധം ഇ​ട്ടു​കൊ​ടു​ത്തെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് സുരക്ഷ ശക്തമാക്കി. 15 കോ​ര്‍ ക​മാ​ന്‍​ഡ​ര്‍ ല​ഫ്. ജ​ന​റ​ല്‍ ബി.​എ​സ്. രാ​ജു ആണ് വാർത്ത ഏജൻസിയോട് ഇക്കാര്യം അറിയിച്ചത്. ജൂ​ണി​ല്‍ ക​ഠു​വ ജി​ല്ല​യി​ലെ അ​ന്താ​രാ​ഷ്‌​ട്ര അ​തി​ര്‍​ത്തി​യി​ല്‍ പാ​ക്കി​സ്ഥാ​നി ഡ്രോ​ണ്‍ ബി​എ​സ്‌എ​ഫ് വെ​ടി​വ​ച്ചി​ട്ടി​രു​ന്നു. ഡ്രോ​ണി​ല്‍​നി​ന്ന് റൈ​ഫി​ളും ഏ​ഴ് ഗ്ര​നേ​ഡു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

Read also: ദശാബ്ദങ്ങളായി കുടുംബം വിശ്വസിച്ചിരുന്ന പാർട്ടിയിൽ നിന്നും ഇപ്പോൾ മറ്റൊരു പാർട്ടിയിലേക്ക് : കങ്കണ റനൗത്തിന്റെ അമ്മയ്ക്ക് പറയുവാനുള്ളത്

17.5 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ചൈ​നീ​സ് നി​ര്‍​മി​ത ഡ്രോണാണ് കണ്ടെത്തിയത്. ഡ്രോ​ണി​ല്‍ യു​എ​സ് നി​ര്‍​മി​ത തോ​ക്ക്, ഏ​ഴ് ചൈ​നീ​സ് നി​ര്‍​മി​ത ഗ്ര​നേ​ഡ്, നാ​ല് ബ​റ്റ​റി, ഒ​രു റേ​ഡി​യോ സി​ഗ്ന​ല്‍ റി​സീ​വ​ര്‍, ര​ണ്ട് ജി​പി​എ​സ് സി​സ്റ്റം എന്നിവയുണ്ടായിരുന്നു. അ​തി​ര്‍​ത്തി​യി​ലെ ഭീ​ക​ര്‍​ക്കു ആ​യു​ധ​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ന്നും അതുകൊണ്ട് അ​തി​ര്‍​ത്തി​ക്ക​പ്പു​റ​ത്തു​നി​ന്നു സ​ഹാ​യം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ല​ഫ്. ജ​ന​റ​ല്‍ രാ​ജു പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button