Latest NewsNewsIndiaBollywoodEntertainment

ബോളിവുഡ് നടി കങ്കണയെ പരിഹസിച്ച് പ്രകാശ് രാജിന്റെ ട്വീറ്റ്

മുംബൈ : കങ്കണയുടെ ബാന്ദ്രയിലെ ഓഫീസ് പൊളിച്ചുമാറ്റിയ ബി.എം.സി. നടപടിയുടെ പശ്ചാത്തലത്തിലാണ് നടി കങ്കണയ്ക്കെതിരെ പരിഹാസ ട്വീറ്റുമായി നടൻ പ്രകാശ് രാജ് എത്തിയത് .ചരിത്ര കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്തു വച്ചാണ് ട്വീറ്റ്.

“ഒരു സിനിമയില്‍ അഭിനയിച്ച കങ്കണ താന്‍ റാണി ലക്ഷ്മി ഭായ് ആണെന്ന് കരുതുന്നുവെങ്കില്‍ ദീപിക പത്മാവതിയും, ഋതിക് അക്ബറും, ഷാരൂഖ് അശോക ചക്രവര്‍ത്തിയും, അജയ് ദേവ്ഗണ്‍ ഭഗത് സിങ്ങും, ആമിര്‍ ഖാന്‍ മംഗല്‍ പാണ്ഡേയും, വിവേക് മോദിജിയും ആണ്,” എന്നാണ് ഈ മീമിലെ വാക്കുകള്‍.

അനധികൃത നിര്‍മ്മാണമെന്ന പേരിലാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികാരികള്‍ കങ്കണയുടെ ഭാഗികമായി പൊളിച്ചു മാറ്റിയത്. അന്നേരം ചണ്ഡിഗറില്‍ നിന്നും മുംബൈയിലേക്കുള്ള‌ യാത്രാ മധ്യേയായിരുന്നു കങ്കണ.

മുംബൈയിലെ അവസ്ഥ പാക് അധിനിവേശ കശ്മീരിനേക്കാള്‍ മോശമാണെന്ന തരത്തില്‍ പിന്നാലെയാണ് നടിയുടെ ഓഫീസ് ഇടിച്ചുനിരത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button