Latest NewsKeralaIndia

ബിനീഷും ജലീലും ഉൾപ്പെടെ ചില രാഷ്ട്രീയ നേതാക്കൾ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ പരിധിയില്‍ ഉണ്ടെന്നു സൂചന, ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും

എന്നാല്‍, രേഖകളില്‍ ഉള്‍പ്പെടാത്ത ചില പാഴ്‌സലുകള്‍ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്

സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലിനെയും ബിനീഷ് കോടിയേരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇരുവരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുള്ളത്. അന്വേഷണ സംഘം സംശയിക്കുന്ന പല കാര്യങ്ങള്ക്കും വ്യക്തത വരുത്താനുണ്ട്. ഇതിനായി മന്ത്രി ജലീലിനേയും, ബിനീഷിനേയും വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിപ്പിക്കുമെന്നാണ് സൂചന അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല് തന്നെ ബിനീഷും കേരളത്തിലെ മറ്റ് ചില രാഷ്ട്രീയ നേതാക്കളും അന്വേഷണ സംഘത്തിന്റെ റഡാറിലായിരുന്നു.

എന്നാല് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷം മാത്രമായിരുന്നു ഇരുവരെയും ചോദ്യം ചെയ്തത്.നേരത്തെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂര്‍ക്കാവിലെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്നിങി(സി-ആപ്റ്റ്)ല്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു.

ഇതില്‍ നിന്നാണ് മതഗ്രന്ധങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകള്‍ ഒന്നും ലഭിച്ചില്ല. എന്നാല്‍, രേഖകളില്‍ ഉള്‍പ്പെടാത്ത ചില പാഴ്‌സലുകള്‍ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയില്‍ ചില പാഴ്‌സലുകള്‍ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതൊന്നും അറിയില്ലെന്നാണ് മന്ത്രി നല്‍കുന്ന മൊഴി.

മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും, വിശുദ്ധ ഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണ്ണവും രാജ്യവിരുദ്ധ ലഘുലേഘകളും കടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം, മൊഴി ഡോവലും പരിശോധിക്കും

മത ഗ്രന്ഥങ്ങള്‍ ഇടപ്പാളിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ സി-ഡാക്കിന്റെ വാഹനത്തിലെ ജി.പി.എസ് അപ്രത്യക്ഷമായതില്‍ ദുരൂഹത നിലനില്‍ക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നു.ഇക്കാര്യത്തില്‍ മന്ത്രിക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ വ്യക്തത വരുത്തിയ ശേഷമാവും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുക. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയും വീണ്ടും ചോദ്യം ചെയ്യാനുള്ള കാരണമാണ്.

ബെംഗളൂരു മയക്കു മരുന്ന് കേസിലെ പ്രതിയുടെ മൊഴിയിൽ ബിനീഷിനെതിരെ ആരോപണം നില നിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ ബിനീഷിനെ വിളിപ്പിക്കുന്നതു. ചുരുക്കത്തിൽ സിപിഎമ്മും കേരളം സർക്കാരും ഈ വിഷയത്തിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജലീലിന്റെ രാജി ആവശ്യപ്പെടില്ലെന്നാണ് സർക്കാർ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button