KeralaLatest NewsNewsCrime

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 56 കാരൻ പിടിയിൽ

കണ്ണൂർ : ഓട്ടോറിക്ഷയിൽ കയറിയ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂർ കൂത്തുപറമ്പിൽ 56 കാരൻ പിടിയിൽ. മെരുവമ്പായി കണ്ടംകുന്നിൽ വത്സനാണ് പിടിയിലായത്. ഇക്കഴിഞ്ഞ ആഗസ്ത് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയും അമ്മയും മാവേലി സ്റ്റോറിൽ സാധനങ്ങൾ വാങ്ങാൻ വന്നതായിരുന്നു. വത്സന്റെ ഓട്ടോയിലാണ് ഇരുവരും യാത്ര ചെയ്ത് എത്തിയത്. അമ്മ സാധനങ്ങൾ വാങ്ങിക്കാൻ കടയിൽ കയറിയ സമയത്ത് ഒട്ടോ ഡ്രൈവറായ വത്സൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.  ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button