Latest NewsNewsOmanGulf

കെട്ടിടം തകര്‍ന്നുവീണ് പ്രവാസിക്ക് ദാരുണാന്ത്യം

മസ്കറ്റ് : ഒമാനില്‍ കെട്ടിടം തകര്‍ന്നുവീണ് പ്രവാസിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശി ദാസാണ്(57) മാത്രയിൽ മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ച്​ മണിക്കായിരുന്നു അപകടം. മലയാളിയായ . പയ്യന്നൂര്‍ കവ്വായി സ്വദേശി സദാനന്ദന്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇരുവരും ഒമാന്‍ ഫ്ലവർ മില്ലില്‍ കയറ്റിറക്ക് ജോലിക്കാരായിരുന്നു.

Also read : സൗദിയിൽ കോവിഡ് മുക്തർ 3ലക്ഷം കടന്നു

രാവിലെ ജോലിക്ക് പോകാനായി എഴുന്നേറ്റ സദാനന്ദന്‍ ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സദാനന്ദന്‍ പുറത്തേക്കോടി. ഈ സമയം ദാസ് ഉറങ്ങി കിടക്കുകയായിരുന്നു. പഴയ കെട്ടിടം സ്‌ഫോടനത്തെ തുടര്‍ന്ന് തകർന്നു വീഴുകയായിരുന്നു . സിവില്‍ ഡിഫന്‍സ് അധികൃതർ സ്ഥലത്തെത്തി കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മരിയയാണ്​ മരിച്ച ദാസിന്‍റെ ഭാര്യ. ഒരു മകളുണ്ട്​. കെട്ടിടം തകര്‍ന്ന് ഒരു ഏഷ്യന്‍ വംശജന്‍ മരിച്ചതായും പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button