COVID 19Latest NewsNews

ബോളിവുഡ് നടി ഹിമാനി ശിവപുരിക്ക് കോവിഡ്; രോഗ ഉറവിടം അജ്ഞാതമെന്ന് താരം

മുംബൈ: ബോളിവുഡ് നടിയും ഹിന്ദി സീരിയലുകളിലെ നിറസാന്നിധ്യവുമായ ഹിമാനി ശിവപുരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹിമാനി തന്നെയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയ ഇക്കര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താരത്തെ മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

“എനിക്ക് 60 വയസ്സായതിനാൽ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഞാനൊരു പ്രമേഹ രോ​ഗികൂടിയാണ്. ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പോയത്. എവിടെ നിന്നാണ് രോ​ഗം പിടിപ്പെട്ടതെന്ന് അറിയില്ല…ആർക്കും അത് എവിടെ നിന്ന് പകരുമെന്ന് പറയാൻ സാധിക്കില്ല”, ഹിമാനി വാർത്താ ഏജൻസിയായ പിറ്റിഐയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button