Latest NewsNewsIndia

ഡല്‍ഹി കലാപ കേസിലെ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ത്തെന്ന വാര്‍ത്തകള്‍ : വിശദീകരണവുമായി പോലീസ്

ന്യൂ ഡൽഹി : ഡ​ല്‍​ഹി ക​ലാ​പ​ക്കേ​സി​ലെ കുറ്റപത്രത്തിൽ സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന കു​റ്റം ചു​മ​ത്തി​ പ്രതി ചേര്‍ത്തെന്ന വാര്‍ത്തകള്‍ തള്ളി ഡൽഹി പോലീസ്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകള്‍ ഉള്ളത്. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേര്‍ത്തിട്ടില്ലെന്നും ഡൽഹി പോലീസ് വിശദീകരിച്ചു.

സീ​താ​റാം യെ​ച്ചൂ​രി​ക്കു പു​റ​മെ സ്വ​രാ​ജ് അ​ഭി​യാ​ന്‍ നേ​താ​വ് യോ​ഗേ​ന്ദ്ര യാ​ദ​വ്, സാ​മ്പ​ത്തി​ക വി​ദ​ഗ്ദ ജ​യ​തി ഘോ​ഷ്, ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ന്‍ അ​പൂ​ര്‍​വാ​ന​ന്ദ്, ഡ്യോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​ന്‍ രാ​ഹു​ല്‍ റോ​യി എ​ന്നി​വ​ര​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തു​വെ​ന്നാ​യി​രു​ന്നു പു​റ​ത്ത് വ​ന്ന റി​പ്പോ​ര്‍ട്ടുകളിൽ പറഞ്ഞിരുന്നത്.

Also read : കോൺഗ്രസിന്‍റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കും : സീതാറാം യെച്ചൂരി

കു​റ്റ​പ​ത്രത്തിൽ തന്റെ പേരും ഉൾപ്പെടുത്തിയെന്ന വാ​ര്‍​ത്ത പു​റ​ത്ത് വ​ന്ന​തി​നു പി​ന്നാ​ലെ ഡ​ല്‍​ഹി പോ​ലീ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് സീ​താ​റാം യെ​ച്ചൂ​രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള രാ​ഷ്ട്രി​യ ഇ​ട​പെ​ട​ൽ കാരണമാണ്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുകയാണെന്നും ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി ട്വിറ്ററിലൂടെ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button