KeralaLatest NewsNews

മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് മുൻപിലേക്ക് ചാടിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കയ്യൊടിഞ്ഞു: കൈവീശിക്കാട്ടി ജലീൽ

തൃശ്ശൂര്‍: തൃശൂര്‍ പാലിയേക്കരയില്‍ മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് മുൻപിലേക്ക് ചാടി യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. പൊലീസ് ജീപ്പില്‍ തട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജീര്‍ ബാബുവിന്റെ കയ്യൊടിഞ്ഞു. വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് മന്ത്രിയുടെ യാത്ര. യാത്രയിലുടനീളം പ്രതിഷേധ പ്രകടനങ്ങളുണ്ട്. ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്പിലാവിലും മന്ത്രിയെ കരിങ്കൊടി കാട്ടി. അങ്കമാലിയിലും പ്രതിഷേധമുണ്ടായി. നേരത്തെ വീടിന് മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button