UAELatest NewsNews

കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് ഇനിമുതൽ പിഴയെന്ന് യു.എ.ഇ

ദുബൈ: വിസിറ്റിംഗ്‌ വിസയുടെ കാലാവധി തീർന്ന് ​ യു.എ.ഇയിൽ തങ്ങുന്നവർ ഇനി മുതൽ പിഴ അട​ക്കേണ്ടിവരുമെന്ന് അധികൃതർ. സൗജന്യ കാലാവധി അവസാനിച്ചതോടെയാണ് പിഴചുമത്തുന്നത്. ആദ്യ ദിവസം 200 ദിർഹമും പിന്നീടുള്ള ഓരോ ദിവസവും 100 ദിർഹം വീതവുമാണ്​ പിഴ. എന്നാൽ, മുൻകാലങ്ങളിലെ പിഴകൂടി ഈടാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

മാർച്ച്​ ഒന്നിനുശേഷം വിസിറ്റിങ്​ വിസയുടെ കാലാവധി തീർന്ന സന്ദർശക​ വിസക്കാർക്ക്​ യു.എ.ഇ, സെപ്​റ്റംബർ 11 വരെ സൗജന്യമായി വിസ കാലാവധി നീട്ടിനൽകിയിരുന്നു​. ഭൂരിപക്ഷം പ്രവാസികളും ഇതിനുള്ളിൽ വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്​തിട്ടുണ്ട്​. എന്നാൽ, കേസുകൾമൂലം നാടുവിടാൻ കഴിയാത്തവരാണ്​ ഇനിയും ഇവിടെ തങ്ങുന്നത്​. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button