COVID 19Latest NewsNewsInternational

കോവിഡ് വാക്‌സിന്‍ : ലോകത്തിന് വീണ്ടും പ്രതീക്ഷ നല്‍കി ഓക്‌സ്‌ഫോഡിന്റെ തീരുമാനം

ലണ്ടന്‍: കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ലോകത്തിന് വീണ്ടും പ്രതീക്ഷ നല്‍കി ഓക്‌സ്‌പോഡ് സര്‍വകലാശാലയുടെ തീരുമാനം. നിര്‍ത്തിവെച്ച കൊവിഡ് വാക്സിന്റെ പരീക്ഷണം ഓക്‌സ്‌ഫോഡ് സര്‍വകലാശാല പുനരാരംഭിയ്ക്കുന്നു. ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കുന്നതാണിത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്രസെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നേരത്തെ നിര്‍ത്തിയത്.

Read Also ചൈ​ന​യി​ലെ ലാ​ബി​ൽ നി​ർ​മി​ച്ച വൈ​റ​സു​ക​ളാ​ണ് കോ​വി​ഡ് : ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ചൈ​നീ​സ് വൈ​റോ​ള​ജി​സ്റ്റ്

പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയില്‍ നിന്ന് അള്‍ട്രാസെനകിന് അനുമതി ലഭിച്ചു. ഇതോടെയാണ് AZD1222 എന്ന വാക്‌സിന്‍ പരീക്ഷണം തുടങ്ങുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിനിടെ വാക്‌സിന്‍ കുത്തിവെച്ച വൊളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തിയത്. വൊളണ്ടിയര്‍ക്ക് ബാധിച്ച രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് ആശങ്ക ഉയര്‍ന്നിരുന്നു.

ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക അറിയിച്ചിരുന്നു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നല്‍കിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button