CinemaMollywoodLatest NewsNewsEntertainment

വട്ടന്‍ ഷമ്മിയോടൊപ്പമുള്ള ജീവിതം അവസാനിപ്പിച്ച്‌ സാജന്‍ ചേട്ടനോടൊപ്പം സിമിമോള്‍: ട്രോള്‍ പങ്കുവച്ച്‌ അജു

ട്രോള്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായ ചിത്രങ്ങള്‍ നടന്‍ അജു വര്‍ഗ്ഗീസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ഇപ്പോഴിതാ ചിത്രത്തിലെ ഷമ്മിയേയും സിമി മോളേയും കടമെടുത്തുകൊണ്ട് തന്‍റെ പുതിയ ചിത്രമായ ‘സാജന്‍ ബേക്കറി സിന്‍സ് 1962’-ലെ രംഗങ്ങളുമായി കൂട്ടിയിണക്കിയിരിക്കുകയാണ് ട്രോളന്മാര്‍. ട്രോള്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായ ചിത്രങ്ങള്‍ നടന്‍ അജു വര്‍ഗ്ഗീസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു കഴിഞ്ഞു.

കൂടാതെ’ഷമ്മിക്ക് ‘സാജന്‍ ബേക്കറി സിന്‍സ് 1962’ലെ ലൊക്കേഷന്‍ അറിയണം’ എന്ന് കുറിച്ചുകൊണ്ടാണ് ട്രോള്‍ മച്ചാന്‍സ് ഒരുക്കിയ ട്രോള്‍ അജു പങ്കുവെച്ചിരിക്കുന്നത്. ‘വട്ടന്‍ ഷമ്മിയോടൊപ്പം ജീവിക്കുന്നതിലും എനിക്കിഷ്ടം സാജന്‍ ചേട്ടനൊപ്പം ജീവിക്കാനാ..’എന്ന് സിമി മോള്‍ പറയുന്നതായാണ് ട്രോള്‍ ചിത്രത്തിൽ കാണാനാവുന്നത്.

 

https://www.instagram.com/p/CFC2YvtjRmy/

പുത്തൻ ചിത്രം’സാജന്‍ ബേക്കറി സിന്‍സ് 1962’-ല്‍ അജു അവതരിപ്പിക്കുന്ന സാജന്‍ എന്ന കഥാപാത്രത്തിന്‍റെ ഭാര്യ മേരിയായാണ് ‘കുമ്പളങ്ങി നൈറ്റ്സി’ല്‍ സിമി മോളെ അവതരിപ്പിച്ച ഗ്രേസ് ആന്‍റണി എത്തുന്നത്.

https://www.instagram.com/p/CE_4HiqjXMu/

shortlink

Related Articles

Post Your Comments

Related Articles


Back to top button