News

നമ്മള്‍ പതിറ്റാണ്ടുകളായി കാത്തിരിക്കുകയായിരുന്നു പുതിയൊരു മുഹമ്മദ് റഫിക്കായി. ആ കാത്തിരിപ്പ് അവസാനിക്കാറായെന്നു തോന്നുന്നു; ആനന്ദ് മഹീന്ദ്രയെ അമ്പരപ്പിച്ച കോഴിക്കോട്ടുകാരന്‍; വൈറലായി സൗരവ് കിഷന്റെ ​​ഗാനം

ഏതാനും‌ ദിവസങ്ങളായി ഒരു യുവ ​ഗായകനാണ് സോഷ്യല്‍ മീ‍ഡിയയിലെ മിന്നും താരം. സൗരവ് കിഷന്‍ എന്ന കോഴിക്കോട്ടുകാരന്‍. തന്റെ ​ഗാനങ്ങളിലൂടെ സം​ഗീതപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് ഈ പാട്ടുകാരൻ.

എന്നാൽ സൗരവ് കിഷോറിന്റെ പാട്ടിനെക്കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. ‘ നമ്മള്‍ പതിറ്റാണ്ടുകളായി കാത്തിരിക്കുകയായിരുന്നു പുതിയൊരു മുഹമ്മദ് റഫിക്കായി എന്നാണ് ആനന്ദ് കുറിച്ചത്.

 

ആ കാത്തിരിപ്പ് അവസാനിക്കാറായെന്നു തോന്നുന്നു.. എനിക്കീ വിഡിയോ ഓഫ് ചെയ്യാനേ കഴിയുന്നില്ല.” എന്നാണ് സൗരവിന്റെ ​ഗാനം റീട്വീറ്റ് ചെയ്ത് അദ്ദേഹം കുറിച്ചത്. സൗരവ് കിഷന്‍ പാടിയ” തേരീ ആംഖോന്‍ കെ സിവാ..” എന്ന ഗാനത്തിന്റെ വിഡിയോ ആണ് ആനന്ദ് മഹീന്ദ്രയുടെ മനസു കീഴടക്കിയത്. അതിമനോഹരമായ ​ഗാനമെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. കോഴിക്കോട്ടുകാർക്കിടയിൽ ഛോട്ടാ റാഫിഎന്നാണ് സൗരവ് അറിയപ്പെടുന്നത്. കൃഷ്ണ നിവാസിൽ സുനിൽ കുമാറിന്റെയും മിനിക റാണിയുടെയും മകനാണ് ചൈനയിൽ എംബിബിഎസ് വിദ്യാർഥിയായ സൗരവ്.

 

shortlink

Related Articles

Post Your Comments


Back to top button