Life Style

കുട്ടികളില്‍ കാണുന്ന ദന്തരോഗങ്ങള്‍

1. ദന്തക്ഷയം, പോട്

ദന്തക്ഷയമാണ് കുട്ടികളിലും കൗമാരക്കാരിലും കൂടുതലായി കാണപ്പെടുന്നത്. ചെറിയ പ്രായത്തില്‍ പിറ്റ് ആന്റ് ഫിഷര്‍ സീലന്റ് പോലെയുള്ള പ്രതിരോധചികിത്സകള്‍ ചെയ്താല്‍ ഒരു പരിധിവരെ ദന്തക്ഷയം തടയാനാവും. അഞ്ചു മുതല്‍ 12 വയസുവരെയുള്ള സമയത്ത് പാല്‍പ്പല്ലുകളും സ്ഥിരദന്തങ്ങളും സമ്മിശ്രമായി കണ്ടുവരുന്നതാണ്. പുതിയതേത് പഴയതേത് എന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാലമാണ്. ഒരു ഡോക്ടറെ കണ്ടു കാര്യം കൃത്യമായി പറഞ്ഞു കൃത്യമായി മനസിലാക്കുക. ഇതിനോടൊപ്പം ആഹാരകാര്യത്തില്‍ ക്രമീകരണങ്ങള്‍ വരുത്തുക. കൃത്യമായ ശുചീകരണ ഉപാധികളും രീതികളും ഉപയോഗിക്കുക. ഇതൊക്കെ ചെയ്താല്‍ രോഗങ്ങള്‍ തടയാനാവും. എന്നാല്‍ ഇത് കൂടുതലായി ബാധിച്ചിട്ടുണ്ടെങ്കില്‍ ഫലപ്രദമായ ചികിത്സ നല്‍കി നിലനിര്‍ത്താന്‍ ശ്രമിക്കുക.

2. മോണരോഗം
പല്ലുകളില്‍ അടിഞ്ഞുകൂടിയ പ്ലാക്ക് നമുക്ക് നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാനാവില്ല. ഇത് രോഗാണുക്കളുടെ ഒരു കോളനിയാണ്. പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയല്‍ കണ്ടന്‍സ് ബ്രഷിംഗി നൊപ്പം ഈ പ്ലാക്ക് പൂര്‍ണമായും നീക്കം ചെയ്യും. ഇതിനോടൊപ്പം വര്‍ഷത്തില്‍ഒരു തവണ ചെയ്യുന്ന പല്ല് ക്ലിനിംഗ് കാല്‍കുലസ് അഥവാ ചെത്തല്‍ പൂര്‍ണമായും നീക്കം ചെയ്യുന്നു. ഈ ചികിത്സ കൃത്യമായി ചെയ്താല്‍ നല്ലൊരു ശതമാനം മോണരോഗങ്ങളും അകന്നുനില്‍ക്കും

3. നിരതെറ്റിയ പല്ലുകള്‍
കൗമാരക്കാര്‍ നേരിടുന്ന പ്രധാനപ്പെട്ട ഒരു സൗന്ദര്യ വിഷയമാണ് നിരതെറ്റിയ പല്ലുകള്‍. ഇതില്‍ കറകളും കൂടി അടിഞ്ഞു കൂടുന്‌പോള്‍ സ്ഥിതി മോശമാകുന്നു. കൃത്യമായ അവലോകനം നടത്തി പല്ലുകള്‍ നിരതെറ്റിയതിന് ചികിത്സ ലഭ്യമാക്കേണ്ടതാണ്. ആറ് വയസു മുതല്‍ നിരീക്ഷണത്തില്‍ വരുത്തുകയും ചികിത്സകള്‍ പല ഘട്ടങ്ങളായി ലഭ്യമാക്കുകയും വേണം

4. എല്ലിന്റെ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്ന പല്ലുകള്‍
സാധാരണയായി അവസാനത്തെ നാല് പല്ലുകള്‍ – വിസ്ഡം ടൂത്ത് – ആണ് കൂടുതലായി ഇംപാക്ട് ആയി കാണുന്നത്. എക്‌സ്‌റേ പരിശോധനയിലൂടെ അതിന്റെ പൊസിഷന്‍ മനസിലാക്കി ആവശ്യം ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇത് നീക്കം ചെയ്യുന്നത് ഭാവിയില്‍ വേദനയും നീരും വായ തുറക്കുവാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നതും ഒഴിവാക്കുവാന്‍ സഹായകം. ഈ പല്ലുകള്‍ എടുത്തു കളയുന്നത് ആ ഭാഗത്തെ ബ്രഷിംഗ് കൃത്യമായി നടത്തുന്നതിനു സഹായകം. ഇത് എടുത്തു കളഞ്ഞാല്‍ പല്ല് വയ്‌ക്കേണ്ട ആവശ്യം ഇല്ല. കൗമാരപ്രായക്കാര്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ 18 വയസിനും 20 വയസിനും ഇടയില്‍ ഓ പി ജി എക്‌സറേ പരിശോധന നടത്തി ഈ പല്ലുകളുടെ പൊസിഷന്‍ അറിയണം. ഇതു ക്യത്യമായി വരാന്‍ സാധ്യത ഉണ്ടോ എന്ന് പരിശോധന നടത്തി സാധ്യത ഇല്ല എങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എടുത്തു കളയണം . സ്ത്രീകള്‍ക്ക് ഗര്‍ഭ കാലത്ത് ഈ പല്ലുകള്‍ക്ക് വേദന ഉണ്ടായാല്‍ ചികില്‍സയും മരുന്നും നല്‍കുന്നത് ബുദ്ധിമുട്ടാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button