KeralaLatest News

ഒപ്പം താമസിക്കുന്ന യുവതിയെയും കൈകുഞ്ഞിനെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസി വെട്ടേറ്റു മരിച്ചു

ഇതോടെ ലഷീദ സമീപത്ത് താമസിക്കുന്ന ലക്ഷ്മണന്റെ വീട്ടിലേക്ക് കുഞ്ഞുമായി ഓടി.

അടിമാലി: ഒപ്പം താമസിച്ചിരുന്ന യുവതിയെയും കുഞ്ഞിനെയും മധ്യവയസ്‌കൻ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച അയല്‍വാസി വെട്ടേറ്റു മരിച്ചു. മാങ്കുളം അന്‍പതാംമൈലിനു സമീപം ചിക്കണാംകുടി ആദിവാസി സങ്കേതത്തിലെ ലക്ഷ്മണന്‍ (54) ആണ് അയല്‍വാസിയുടെ വെട്ടേറ്റു മരിച്ചത്. പ്രതി ഇരുമ്പ് പാലം പുല്ലാട്ടുമുഴിയില്‍ ഇക്‌ബാല്‍ (51) ഒളിവിലാണ്.ഇക്‌ബാലിന്റെ ഒപ്പം താമസിക്കുന്ന കുടി നിവാസി ലഷീദ(30)യെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ലക്ഷ്മണനു വെട്ടേറ്റത്.

കഴുത്തിന് വെട്ടേറ്റ യുവതിയെയും ആറ് മാസം പ്രായമായ കുഞ്ഞിനെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവം. മദ്യപിച്ച്‌ വീട്ടിലെത്തിയ ഇക്‌ബാല്‍ ലഷീദയുമായുണ്ടായ വാക്കു തര്‍ക്കമാണ് കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്. ഇരുവരും തമ്മിലുള്ള വഴക്ക് മൂത്തപ്പോള്‍ ഇക്‌ബാല്‍ കുഞ്ഞിനെയും ലഷീദയെയും കൊല്ലുമെന്നു പറഞ്ഞ് വാക്കത്തി കൊണ്ട് ആക്രമിക്കാനൊരുങ്ങി.

ഇതോടെ ലഷീദ സമീപത്ത് താമസിക്കുന്ന ലക്ഷ്മണന്റെ വീട്ടിലേക്ക് കുഞ്ഞുമായി ഓടി. പിറകെ എത്തിയ ഇക്‌ബാല്‍ അവിടെ വച്ച്‌ ലഷീദയുടെ കഴുത്തില്‍ വെട്ടി. നിലത്തുവീണ ലഷീദയില്‍ നിന്ന് കുട്ടിയെ പിടിച്ചുവാങ്ങി.ഇതു കണ്ട് തടസ്സം പിടിക്കാനെത്തിയ ലക്ഷ്മണനെ ഇക്‌ബാല്‍ വെട്ടി വീഴ്‌ത്തുകയായിരുന്നു. ലക്ഷ്മണന്‍ മരിച്ചെന്നു കണ്ട ഇക്‌ബാല്‍ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാര്‍ ലഷീദയെ അടിമാലിയിലെ ആശുപത്രിയിലെത്തിച്ചു. ഭാര്യ മല്ലികയുടെ മുന്നിലാണ് ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയത്.

മരിച്ച ലക്ഷ്മണനുമായി ഇക്‌ബാലിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ലക്ഷ്മണനും ഇക്‌ബാലും ഒരു മാസം മുന്‍പ് അബ്കാരി കേസില്‍ ഉള്‍പ്പെട്ട് ഒളിവിലായിരുന്നു. ലക്ഷ്മണന്‍ ആണ് പ്രതിപ്പട്ടികയില്‍ തന്റെ പേര് പറഞ്ഞുകൊടുത്തതെന്നാണ് ഇക്‌ബാല്‍ വിശ്വസിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പക കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്ന് മൂന്നാര്‍ എസ്‌എച്ച്‌ഒ സുമേഷ് സുധാകരന്‍ പറഞ്ഞു. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

സിപിഎമ്മിന് തലവേദന സൃഷ്ടിച്ച്‌ സ്വപ്‌നയ്ക്ക് മന്ത്രിപുത്രന്‍ നടത്തിയ വിരുന്നിന്റെ റിപ്പോര്‍ട്ടും പുറത്ത് , മറ്റൊരു നേതാവിന്റെ മകനും പങ്കെടുത്തു

ഇതിനിടെ ഇക്‌ബാല്‍ ഫോണില്‍ പൊലീസുമായി ബന്ധപ്പെട്ടു. മുന്‍വൈരാഗ്യം തീര്‍ത്തതാണെന്ന് ഇക്‌ബാല്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍. ലക്ഷ്മണന്റെ മക്കള്‍: വിജയന്‍, വിജിമോള്‍. മരുമക്കള്‍: തങ്കച്ചന്‍, സുധ.മൂന്നാര്‍ ഡിവൈഎസ്‌പി എം. രമേശ്കുമാറിന്റെ നേതൃത്വത്തില്‍ ആണ് കേസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button