Latest NewsNewsIndia

മോദിയുടെ 70 ആം ജന്മദിനം ആഘോഷമാക്കാന്‍ ബിജെപി ; ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജന്മദിനാഘോഷ പ്രചാരണ പരിപാടി, രക്ത ദാനവും സഹായ ഹസ്തവും, ജനങ്ങളെ സേവിക്കാന്‍ കോടിക്കണക്കിന് പ്രവര്‍ത്തകര്‍

നോയിഡ: സെപ്റ്റംബര്‍ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 70 വയസ്സ് തികയുകയാണ്. ഈ വേളയില്‍ വന്‍ ആഘോഷ പരിപാടികളാണ് ബിജെപി നേതൃത്വം ലക്ഷ്യം വെക്കുന്നത്. മോദിയുടെ എഴുപതാം ജന്മദിനം ആഘോഷിക്കുന്നതിനായി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടി ആരംഭിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ഛപ്രൗലി ഗ്രാമത്തില്‍ ‘സേവാ സപ്ത’ എന്ന പേരിലാണ് നദ്ദ ക്യാമ്പയിന്‍ ആരംഭിച്ചത്.

മോദിയുടെ ജീവിതവും യാത്രയും പരിശോധിച്ചാല്‍, അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന ആകര്‍ഷണമാണ് സേവനമെന്നും അദ്ദേഹത്തിന്റെ ജീവിതം ആളുകളെയും രാജ്യത്തിന്റെയും സേവനത്തിനായി സമര്‍പ്പിച്ചിരിക്കുന്നുവെന്നും അതിനാല്‍. സെപ്റ്റംബര്‍ 14-20 ആഴ്ച ‘സേവാ സപ്ത’യായി ആചരിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരുക്കുകയാണെന്നും നദ്ദ പറഞ്ഞു.

അതേസമയം നിരവധി പ്രവര്‍ത്തനങ്ങളാണ് ബിജെപി ഈ ദിനങ്ങളില്‍ ചെയ്യാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി കോടിക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളെ സേവിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ശുചിത്വവും പ്ലാന്റേഷന്‍ ഡ്രൈവുകളും രക്തവും പ്ലാസ്മ ദാനവും ഏറ്റെടുക്കുമെന്ന് നദ്ദ പറഞ്ഞു.

പ്രധാനമന്ത്രി മോദിക്ക് 70 വയസ്സ് തികയുന്നതിനാല്‍, എല്ലാ ജില്ലയിലും 70 സ്ഥലങ്ങളില്‍ ശുചിത്വം, പഴം വിതരണം ചെയ്യുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ആശുപത്രികള്‍ സന്ദര്‍ശിച്ച് രോഗികളെ പരിചരിക്കും. പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് രക്തദാനം ചെയ്യുമെന്നും ഒരോ ജില്ലയിലും അംഗവൈഗല്യം ഉള്ള 70 ആളുകള്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ നല്‍കാനും തങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അതുപോലെ തന്നെ ഓരോ ജില്ലയിലും 70 സ്ഥലങ്ങളില്‍ 70 വെര്‍ച്വല്‍ റാലികളും പ്ലാന്റേഷനുകളും ഉണ്ടായിരിക്കുമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button