Latest NewsNewsSports

കമന്റേറ്ററി നിരയിലെ സ്ഥിര സാന്നിധ്യമായിരുന്ന സഞ്ജയ് മഞ്ജരേക്കർ ഇത്തവണ ഐപിഎല്ലിലില്ല

ദുബായ്: ഐപിഎല്ലില്‍ എല്ലാ സീസണിലും കമന്റേറ്ററി നിരയിലെ സ്ഥിര സാന്നിധ്യമായിരുന്ന മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ഇത്തവണ ഐപിഎല്ലിലില്ല. മഞ്ജരേക്കര്‍ വരുത്തിവച്ച വിവാദങ്ങളാണ് ഇതിന് പ്രധാന കാരണം. മറ്റൊരു കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലയുമായി നടത്തിയ വാക്‌പോരും ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ പരിഹസിച്ചതും വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിവ്യക്തമാക്കിച്ചും ഐപിഎല്ലിനുള്ള കമന്റേറ്റര്‍ പാനലില്‍ ഉള്‍പ്പെടുത്തണമെന്നും ‌ ഓഗസ്റ്റില്‍ മഞ്ജരേക്കര്‍ ബിസിസിഐയ്ക്ക് കത്തയച്ചെങ്കിലും അധികൃതർ ഇത് അംഗീകരിച്ചില്ല. ഇംഗ്ലീഷിൽ സുനില്‍ ഗാവസ്കര്‍, ഹര്‍ഷ ഭോഗ്‍ലെ, ദീപ് ദാസ്ഗുപ്ത, ഇയാന്‍ ബിഷപ്, മുരളി കാര്‍ത്തിക്ക്, ഡാനി മോറിസണ്‍ തുടങ്ങിയവരും ഹിന്ദിയിൽ ഇര്‍ഫാന്‍ പഠാന്‍, ആശിഷ് നെഹ്റ, ജതിന്‍ സപ്രു, നിഖില്‍ ചോപ്ര, സഞ്ജയ് ബംഗാര്‍ എന്നിവരും ഇത്തവണ കമന്ററി പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button