Latest NewsNews

ബംഗാളിൽ 24 മണിക്കൂറിനിടെ രണ്ട് ബി.ജെ.പി. പ്രവർത്തകർ മരിച്ച നിലയിൽ; തൃണമൂലുകാര്‍ കൊലപ്പെടുത്തിയതെന്ന് ആരോപണം

കൊൽക്കത്ത: ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ ഒരു ബിജെപി പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ ജൽപായ്ഗുരി ജില്ലയിലെ ദിൻഹാറ്റയിൽ മറ്റൊരു ബിജെപി പ്രവർത്തകനെ കൂടി മരിച്ചനിലയിൽ കണ്ടെത്തി. ജൽപായ്ഗുരിയിലെ ബിജെപി പ്രവർത്തകനായ സാംബരു ബാർമാനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണെന്ന് ബി.ജെ.പി. ആരോപിച്ചു.

”ഞായറാഴ്ച രാത്രി ചില ആളുകൾ അദ്ദേഹത്തെ വീടിന് പുറത്തെക്ക് വിളിച്ചുകൊണ്ട് പോയി ഏറെ നേരം കഴിഞ്ഞും അദ്ദേഹം തിരിച്ചെത്താത്തപ്പോൾ അന്വേഷിക്കുകയും, മൃതദേഹം റോഡിൽ കണ്ടെത്തുകയുമായിരുന്നു, അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്ന് ഞങ്ങൾ സംശയിക്കുന്നു, ” ബാർമാന്റെ കുടുംബാംഗങ്ങളിൽ ഒരാൾ പറഞ്ഞു.

Read also: കോറോണവൈറസ് : രാജ്യത്ത് കോവിഡ് മുക്തി നിരക്കിൽ വൻ വർദ്ധനവ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തങ്ങളുടെ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. ”ഇത് സംസ്ഥാനത്തെ സംസ്കാരമായി മാറിയിരിക്കുന്നു. ഇവിടെ ബിജെപി പ്രവർത്തകരെ ലക്ഷ്യമിടുന്നത് ടിഎംസി ആണ്. ഒന്നുകിൽ അവർ ജയിലിലാകുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ”- രാഹുൽ സിൻഹ പറഞ്ഞു.

അതേസമയം, അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ”ഇന്നലെ രാത്രി ബാർമാൻ ഏതെങ്കിലും തരത്തിലുള്ള അപകടത്തിൽപ്പെട്ടതായി തോന്നുന്നു, ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചു. സംഭവവുമായി രാഷ്ട്രീയ ബന്ധമൊന്നുമില്ല, ”ഒരു മുതിർന്ന ജില്ലാ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

നേരത്തെ ഹൂഗ്ലി ജില്ലയിലും ഒരു ബി.ജെ.പി. പ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും ബി.ജെ.പി. ആരോപിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട ബിജെപിയുടെ ആരോപണങ്ങളോട് ടിഎംസി ഇറങ്ങുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button