Latest NewsNewsIndiaTechnology

ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുമെന്ന് പ്രമുഖ ഇ-കോമേഴ്‌സ് കമ്പനി

ബെംഗളൂരു : ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്​സ് സ്ഥാപനം ഫ്ലിപ്​കാര്‍ട്ട്​. ബിഗ് ബില്ല്യണ്‍ ഡേയ്‌സി​െന്‍റ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍, ഓര്‍ഡര്‍ എടുക്കുന്നവര്‍, സംഭരണം, തരംതിരിക്കല്‍, പാക്കിങ്ങ്, വിഭവശേഷി, പരിശീലനം, വിതരണം എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഉത്സവ സീസണില്‍ അധിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. പരോക്ഷമായി ലക്ഷക്കണക്കിനാളുകള്‍ക്കു തൊഴില്‍ ലഭിക്കുമെന്നു ഫ്ലിപ്കാർട്ട്അറിയിച്ചു.

Also read : മതവിദ്വേഷം ഉണ്ടാക്കുന്ന പരിപാടി ; ടി വി പ്രോഗ്രാമിന് സുപ്രീം കോടതി വിലക്ക്

പുതിയ തൊഴിലവസരങ്ങള്‍ക്ക്​ പുറമെ വില്‍പ്പനക്കാരുടെ പ്രദേശങ്ങളിലും പരോക്ഷമായി തൊഴില്‍ സൃഷ്ടിക്കാന്‍ ഇത് കാരണമായേക്കും. . ഡെലിവറിക്കായി 50000 പലവ്യഞജന കടകൾ തെരഞ്ഞെടുക്കുന്നതോടെ ആയിരങ്ങള്‍ക്ക്​ തൊഴിൽ ലഭിക്കും. പുതിയ ജീവനക്കാര്‍ക്ക് ഇ-കോമേഴ്‌സി​െന്‍റ വൈവിധ്യങ്ങളെക്കുറിച്ച്‌ പരിശീലനം നല്‍കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുന്നതിലൂടെ സാമ്ബത്തിക മേഖലയുടെ വളര്‍ച്ചാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഫ്ലിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്‍റ്​ അമിതേഷ് ജാ വ്യക്തമാക്കി.

കോവിഡ്​ പശചാത്തലത്തില്‍ ആളുകള്‍ ഓണ്‍ലൈന്‍ വ്യാപാരത്തോട്​ കൂടുതല്‍ താല്‍പര്യം കാണിക്കുന്ന സാഹചര്യം നില നിൽക്കുന്നതിനാലാണ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാനായി കൂടുതല്‍ ഡെലിവറി പാര്‍ട്​നര്‍മാരെ നിയോഗിക്കാന്‍ ഫ്ലിപ്​കാര്‍ട്ട്​ തീരുമാനിച്ചത്​. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആമസോണുമായി നേരി​ട്ട്​ ഏറ്റുമുട്ടുന്ന സ്​ഥിതിയില്‍ നിന്നും കാര്യങ്ങള്‍ മാറി, റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ പുതുതായി തുടക്കമിട്ട ജിയോ മാര്‍ട്ടില്‍ നിന്നും കൂടി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ്​ ഫ്ലിപ്കാർട്ട് പുതിയ തീരുമാനത്തിൽ എത്തിയത്. നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ബിഗ്​ ബില്യണ്‍ ഡേയ്​സ്​ ഒക്​ടോബറില്‍ ദീപാവലിക്ക്​ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം. മൊത്തക്കച്ചവടങ്ങള്‍ക്കായി ഫ്ലിപ്​കാര്‍ട്ട്​ ഹോള്‍സെയിലിന്​ തുടക്കമിട്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button