KeralaLatest NewsNews

താന്‍ കള്ളത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്ന് ഹൈദരലി തങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച്‌ പറയാനാകുമോ: എങ്കിൽ രാജി വെക്കുമെന്ന് കെ ടി ജലീൽ

തിരുവനന്തപുരം: മുസ്ലീംലീഗിലുള്ള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് ലീഗ് അധ്യക്ഷന്‍ വ്യക്തമാക്കണമെന്ന് മന്ത്രി കെടി ജലീല്‍. ഒരു ചാനലിന്​ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്​ ജലീലിന്റെ പ്രതികരണം. തന്റെ കൈകള്‍ 101% ശുദ്ധമാണെന്നും താന്‍ കള്ളത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച്‌ പറയാനാകുമോ എന്നും ജലീൽ ചോദിച്ചു. അങ്ങനെ അദ്ദേഹം ചെയ്താല്‍ തങ്ങള്‍ പറയുന്നതെന്തും താന്‍ ചെയ്യാമെന്നും ജലീൽ പറയുകയുണ്ടായി.

Read also: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഇ​ക്ക​ണോ​മി​ക് ആ​ന്‍​ഡ് സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ല്‍ ബോ​ഡി​യി​ല്‍ ​അം​ഗ​മാ​യി ഇ​ന്ത്യ: അം​ഗ​ത്വ​ത്തി​നാ​യി മ​ത്സ​രി​ച്ച​ത് അ​ഫ്ഗാ​നി​സ്ഥാ​നും ചൈ​ന​യ്ക്കുമൊപ്പം

എന്നെ നന്നായി അറിയുന്നവരാണ്​ ലീഗ്​ നേതാക്കള്‍. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്​ലിം എന്നവാക്കിനോട്​ ലീഗ്​ നീതി പുലര്‍ത്തണം. കുഞ്ഞാലിക്കുട്ടി സാഹിബിനോടും പറയാനുള്ളത്​ അതുതന്നെയാണ്​. ഇ.ഡി വളരെ സ്വകാര്യതയോടെയാണ്​​ ചോദ്യം ചെയ്യലിന്​ വിളിച്ചത്​​. അവര്‍ പറഞ്ഞ സമയം അവരുടെ ഓഫിസില്‍ പോയി. ഇ.ഡി എല്ലാ വിവരശേഖരണവും പേഴ്​സണല്‍ ഐ.ഡിയിലാണ്​ നടത്തിയത്​. രഹസ്യസ്വഭാവം ഞാനായിട്ട്​ പൊളിക്കേണ്ട എന്ന്​ കരുതിയാണ്​ മാധ്യമങ്ങളോട്​ പ്രതികരിക്കാതിരുന്നത്​. ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ്​ മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും ജലീൽ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button