KeralaLatest NewsNews

സ്വര്‍ണക്കടത്ത്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് പോകുന്നത് ചില ധാരണകളുടെ പുറത്താണെന്ന ആരോപണവുമായി മണക്കാട് സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടും നടക്കുന്ന വിവാദങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമർശനവുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ഇന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പാര്‍ലമെന്‍റില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ പറയുന്നു സ്വര്‍ണ്ണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിലൂടെയാണ് എന്ന്. വി. മുരളീധരൻ അന്നു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞത് സ്വര്‍ണ്ണം വന്നത് നയതന്ത്ര ബാഗേജിലൂടെയല്ല എന്നും അറ്റാഷെ സ്ഥലം വിട്ടതില്‍ തെറ്റില്ല എന്നുമാണ്. യഥാർത്ഥത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ലെന്നും സുരേഷ് ചോദിക്കുന്നു.

Read also: ഭീകര സംഘടനയുമായി ബന്ധമുണ്ടായിരുന്ന കെ ടി ജലീല്‍ എങ്ങനെ സിപിഎമ്മിലെത്തി എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് സന്ദീപ് വാര്യര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പനസി ദശായാം പാശി…..

സ്വർണ്ണക്കടത്ത് നയതന്ത്ര ബാഗേജിൽ അല്ലെന്ന് V മുരളിധരൻ.ആണെന്ന് കേന്ദ്രം. ആരു പറയുന്നതാണ് ജനം വിശ്വസിക്കേണ്ടത്?
ഇന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പാർലമെൻറിൽ രേഖാമൂലം നല്കിയ മറുപടിയിൽ പറയുന്നു സ്വർണ്ണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിലൂടെയാണ് എന്ന്. സഹമന്ത്രി അനുരാഗ് ടാക്കൂർ ആന്റോ ആന്റണി MP യെ അറിയിച്ച ഔദ്യോഗിക വിവരമാണിത്.

പ്രതികളിൽ ഒരാൾക്ക് വൻ സ്വാധീനമെന്നും മന്ത്രി പറഞ്ഞു.
അതിരിക്കട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം. നമ്മുടെ കാര്യം ജൂലൈ എട്ടിന് മാധ്യമ സമ്മേളനം നടത്തി V മുരളീധരൻ പറഞ്ഞ കാര്യമാണ്. V മുരളീധരൻ കേന്ദ്ര സഹമന്ത്രി കൂടിയാണ്.അദ്ദേഹം അന്നു മാധ്യമ സമ്മേളനത്തിൽ പറഞ്ഞത് സ്വർണ്ണം വന്നത് നയതന്ത്ര ബാഗേജിലൂടെയല്ല എന്നും അറ്റാഷെ സ്ഥലം വിട്ടതിൽ തെറ്റില്ല എന്നുമാണ്.

ഇപ്പോൾ ആർക്കാണ് തെറ്റിയത്?യാർത്ഥത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലേ? എത്ര കാലം പൊട്ടൻ കളിക്ക് ജനം നിന്നു തരും? V മുരളീധരന്റെ ജല്പ്പനം വെറുതെയായിരുന്നില്ലെന്നും അതിനകത്തൊരും അഡ്ജസ്റ്റ്മെൻറിന്റെ മണംകൂടിയുണ്ടെന്നും അന്ന് സംശയിച്ചവരുടെ സംശയം വെറുതെയായില്ല.

എന്നാൽ V മുരളീധരന്റെ ജൂലൈ എട്ടിലെ വിവാദ പ്രസ്താവന വന്നതിനെത്തുടർന്ന് NIA ആ നിലപാട് തള്ളി രംഗത്ത് വന്നിരുന്നു. ആ നിലപാടാണ് ശരിയെന്ന് ഇപ്പോൾ കേന്ദ്രം പാർലമെന്റിൽ സമ്മതിച്ചിരിക്കുന്നു.

വിയന്ന ചട്ടപ്രകാരം പരിശോധനകളിൽ നിന്ന് പരിരക്ഷയുള്ളതാണീ ബാഗ് എന്ന് NIA വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഒരു കേന്ദ്ര മന്ത്രിക്ക് കോൺസുലേറ്റ് സംബന്ധ വിയന്ന ചട്ടങ്ങൾ അറിയണമെന്നില്ല. പക്ഷേ എന്നിട്ടും അദ്ദേഹം എന്തിനത് തട്ടിവിട്ടു. തന്നെപ്പോലെ വിയന്ന ചട്ടങ്ങൾ സാധാരണക്കാർക്കറിയില്ലെന്ന ധാരണയിലായിരുന്നോ? കോടികൾ ഖജനാവിൽ നിന്നും ശബളം പറ്റുന്ന ഉദ്യോഗസ്ഥൻമ്മാർ പോഴന്മാരാണോ? അങ്ങനെയൊരു ധാരണ ഈ മന്ത്രിക്ക് ഉണ്ടെങ്കിൽ മന്ത്രിക്ക് ഒന്നുമറിയില്ലെന്ന് സാരം.. ക്രൂഡോയിൽ വില കുറയുന്നതിന്റെ ഗുണം പെട്രൊൾ ചില്ലറ വില്പ്പന വിലയിലെ വർദ്ധനവിൽ കുറയുകയാണെന്ന മഹത്തായ കണ്ടു പിടിത്തതിന് ജനം നല്കിയ ജ്ഞാനപീഠ പുരസ്ക്കാരം ഇപ്പോഴും അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്..

ഇവിടെ വിഷയം ജൂലൈ എട്ടിന് മന്ത്രി ആരുടെ ദൗത്യവും കൊണ്ടാണിറങ്ങിയ തെന്നാണ്. എന്തായിരുന്നു ഈ ദൗത്യത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശം? അരിയാഹാരം കഴിക്കുന്നവർക്ക് പലതും ഊഹിച്ചെടുക്കാം.

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുമെന്ന ആക്ഷേപം ഉച്ചസ്ഥായിൽ നിന്നപ്പോഴാണീ കിളിനാദം പുറത്തുവന്നത്. അതോടെ അറസ്റ്റുകൾ നിലയ്ക്കുന്നു. ചോദ്യം ചെയ്യലുകൾ മണിക്കൂറുകൾ നീളുന്ന പ്രഹസനങ്ങളാകുന്നു. ആത്മധൈര്യത്തോടെ മുഖ്യമന്ത്രിയുടെ വെല്ലുവിളികൾ വരുന്നു.മൊത്തത്തിലൊരും ആത്മവിശ്വാസം സർക്കാരിന് കിട്ടുകയുണ്ടായി.

പലതും പലയിടത്തും ചീഞ്ഞുനാറിയിട്ടും ആ നാറ്റം അലങ്കാരമാക്കി കൊണ്ട് കേന്ദ്ര സർക്കാരും കേരള സർക്കാരും മുന്നോട്ടു പോകുന്നത് നിലവിലുള്ള ചില ധാരണകളുടെ അടിസ്ഥാനത്തിൽ തന്നെയാണ്…

ഈ ധാരണകളുടെ അടിസ്ഥാനത്തിലാണ് നെഞ്ചുവേദനയും വയറുവേദനയും ആശുപത്രിവാസവും ആശുപത്രി സന്ദർശനങ്ങളുമൊക്കെ നടക്കുന്നത്.

ഖുറാനെപ്പോലും കച്ചി തുരുമ്പാക്കുന്നു. കാപട്യങ്ങൾ അരങ്ങ് തകർക്കുന്ന ഈ ആന്റി ക്ലൈമാക്‌സിൽ ആരോടെങ്കിലും രാജി ആവശ്യപ്പെട്ടാൽ പരമാവധി പിടിച്ചു നിൽക്കും. കാണ്ടാമൃഗത്തിന്റെ തോലണിഞ്ഞ ചെന്നായ്ക്കൾക്ക് എന്ത് ജനാധിപത്യ ബോധം.

CPM ന് ഉളുപ്പിന്റെ അർത്ഥം അറിയാത്തതിനാൽ ജലീലിന്റെ രാജി ആവശ്യപ്പെടുന്നില്ല.അവർ മൊത്തത്തിൽ സ്വന്തം കപ്പലിൽ തുളയിട്ട് മൊത്തമായി നടുക്കടലിൽ സ്വയം മുക്കാൻ തയ്യാറെടുക്കുന്നു.

BJP ക്ക് ഉളുപ്പുണ്ടോ? ഈ വാക്ക് ഗോപാലകൃഷ്ണൻ മാർക്ക് സുപരിചിതമാണ്. അർത്ഥമറിയാൻ ശബ്ദതാരാവലി പരതുന്നത് നന്നായിരിക്കും. അങ്ങനെയാണെങ്കിൽ രാജിയില്ലെങ്കിൽപ്പോലും V മുരളീധര ഗ്രൂപ്പുകാരുടെ പണി തീർന്നുകിട്ടും.എന്തായാലും വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ..

മണക്കാട് സുരേഷ്
KPCC ജനറൽ സെക്രട്ടറി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button