KeralaLatest NewsNews

കെ.ടി. ജലീല്‍ എല്‍ഡിഎഫിനൊപ്പം വന്നതുമുതല്‍ ചിലര്‍ക്ക് തീരാപകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം :  ബിജെപിക്കും മുസ്ലിം ലീഗിനും ഒരേരീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ ജലീല്‍ എന്നകഥാപാത്രത്തെ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ എല്‍ഡിഎഫിനൊപ്പം വന്നതുമുതല്‍ അദ്ദേഹത്തോട് ഇവർക്ക് ‌ തീരാപകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ പ്രചാരണമല്ല, നാട്ടില്‍ കലാപം ഉണ്ടാക്കുകയും അപവാദപ്രചരണം നടത്തുകയുമാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്നത് വലിയൊരു പ്രശ്നമല്ല. ഇത്തരം ചോദ്യം ചെയ്യലുകള്‍ കേരളത്തില്‍ ആദ്യത്തേതുമല്ല മുഖ്യമന്ത്രി പറ‍ഞ്ഞു.

Read Also : യുഎഇ കോൺസുലേറ്റ് 8,000 മതഗ്രന്ഥങ്ങൾ എത്തിച്ച വിവരം സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസ് അറിയാതെയെന്ന് അന്വേഷണ ഏജൻസി

ആക്ഷേപം വരുമ്പോള്‍ ഏത് ഏജന്‍സിയും പരിശോധന നടത്തും. പരിശോധനയ്ക്ക് അടിസ്ഥാനമായ കാരണമെന്താണെന്ന് നോക്കണം. ജലീല്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയാണ്. ജലീൽ അങ്ങോട്ട് പോയി ബന്ധപ്പെട്ടതല്ല, കോണ്‍സുലേറ്റ് ഇങ്ങോട്ട് അദ്ദേഹത്തിന്റെ സഹായം തേടുകയാണ് ചെയ്തത്. ഖുറാന്‍ കൊടുക്കുന്നത് ബിജെപിക്ക് തെറ്റായി തോന്നാം. എന്നാല്‍ മുസ്ലീം ലീഗിന് തോന്നണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button