Latest NewsIndiaInternational

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ സ്ഥിരാംഗമായ ചൈനയ്ക്ക് നേരിടേണ്ടി വന്നത് കനത്ത പ്രഹരം

വാശിയേറിയ മൽസരത്തിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം.

യുണൈറ്റഡ് നേഷൻസ്∙ വനിതകൾക്കു വേണ്ടിയുള്ള യുഎൻ കമ്മിഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൻ (സിഎസ്‌ഡബ്ല്യു) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് വലിയ മത്സരത്തിൽ . വാശിയേറിയ മൽസരത്തിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം.

യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിനു (ഇസിഒഎസ്‌ഒസി) കീഴിലുള്ളതാണ് സിഎസ്‌ഡബ്ല്യു. ഏഷ്യ, പസഫിക് രാജ്യങ്ങൾക്കുവേണ്ടിയുള്ള വിഭാഗത്തിൽ അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണ് രണ്ടു സീറ്റുകളിലേക്കു മൽസരിച്ചത്.

read also: സ്വപ്നയുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പരിശോധിച്ചതിൽ കിട്ടിയ കാര്യങ്ങൾ നിർണ്ണായകം, അന്വേഷണപരിധിയിലേക്ക് ഒരു മന്ത്രി കൂടി

54 അംഗങ്ങളുള്ള ഇസിഒഎസ്‌ഒസി തിങ്കളാഴ്ച നടത്തിയ വോട്ടെടുപ്പിൽ അഫ്ഗാനിസ്ഥാന് 39 വോട്ടും ഇന്ത്യയ്ക്ക് 38 വോട്ടുകളും ലഭിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ സ്ഥിരാംഗമായ ചൈനയ്ക്ക് 27 വോട്ടുകളെ ലഭിച്ചുള്ളൂ. ഇത് ചൈനക്ക് ഉള്ള കനത്ത പ്രഹരം ആണ്.

shortlink

Post Your Comments


Back to top button