Latest NewsNewsIndia

പ്രധാനമന്ത്രി ഉള്‍പ്പെടെ ഉന്നത പ്രമുഖരെ ചൈന നിരീക്ഷിച്ച സംഭവം : ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ സൈബര്‍നീക്കം

ന്യൂഡല്‍ഹി: ചൈനയ്ക്ക് എതിരെ സൈബര്‍ നീക്കം ശക്തമാക്കി ഇന്ത്യ. പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യത്തെ ഉന്നതരെ ചൈന നിരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം അന്വേഷണ സമിതി രൂപീകരിച്ചിരിക്കുന്നത്. അന്വേഷണത്തിന് സൈബര്‍ സുരക്ഷ കോര്‍ഡിനേറ്റര്‍ നേതൃത്വം നല്‍കും. അതസമയം കോണ്‍ഗ്രസ് വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തികാണിക്കുകയും സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

read also :ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം : കോവിഡ് വാക്‌സിന്‍ എളുപ്പമാകില്ല …. വാക്‌സിന്‍ യാഥാര്‍ത്ഥ്യമാകുന്നത് 2021 അവസാനത്തില്‍ : ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ലോകാരോഗ്യ സംഘടനയും ആരോഗ്യവിദഗ്ദ്ധരും

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുളള രാജ്യത്തെ ഭരണഘടനാപദവികള്‍ വഹിക്കുന്നതവരെ ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനം നിരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സുപ്രീം കോടതി ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കര-വ്യോമ-നാവിക സേനകളുടെ മേധാവികള്‍, ലോക്പാല്‍ ജസ്റ്റിസ് പി സി ഘോഷ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചൈനയുടെ നിരീക്ഷണത്തിലാണെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button