ഒമാനിൽ കോവിഡ് മരണം 800കടന്നു

മസ്‌ക്കറ്റ് : ഒമാനിൽ 577പേർക്ക് കൂടി വ്യഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 13പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,753ഉം മരണസംഖ്യ 818ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also read ; മാസ്ക്‌ ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്

285 പേര്‍ കൂടി പുതുതായി സുഖം പ്രാപിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 84,648 ആയി ഉയർന്നു. 73പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 506ആയി. ഇതിൽ 180പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

Share
Leave a Comment