Latest NewsNewsInternational

മാസ്ക്‌ ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്

350 ലംഘനങ്ങളാണു ഫാര്‍വാനിയ ഗവര്‍ണ്ണറേറ്റില്‍ നിന്ന് മാത്രമായി രേഖപ്പെടുത്തിയത്‌.

കുവൈത്ത്‌: ഫേസ്‌ മാസ്ക്‌ ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത് സർക്കാർ. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു മന്ത്രി സഭ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലാണു രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്‌. മുഖാവരണവും കയ്യുറകളും സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും ധരിക്കുന്നുവെന്ന് ഉറപ്പ്‌ വരുത്തുന്നതിനായി പ്രത്യേക സംഘം നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

കോവിഡ് 19ന്റെ‌ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി രാജ്യത്തെ ജന ജീവിതം പുന സ്ഥാപിക്കുന്നതിന്റെ നാലാം ഘട്ടത്തില്‍, ആറ് ഗവര്‍ണറേറ്റുകളിലെ, വാണിജ്യ സമുച്ചയങ്ങള്‍ക്കകത്തും പുറത്തുമുള്ള കടകളില്‍ നടത്തിയ പരിശോധനയില്‍ തൊഴിലാളികളും ഉപഭോക്താക്കളും അടക്കം നിരവധി പേരെയാണു മാസ്കുകളോ കയ്യുറകളോ ധരിക്കാതെ കണ്ടെത്തിയത്‌. സ്ഥാപനത്തിലെ ജീവനക്കാരും ഉപഭോക്താവും മാസ്ക് ധരിക്കാത്ത നിലയില്‍ പിടിയിലായാല്‍ സ്ഥാപന ഉടമക്കായിരിക്കും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം. സ്ഥാപനത്തിലെ ജീവനക്കാരന്‍ മാസ്കോ കയ്യുറകളോ ധരിച്ചി ല്ലെങ്കില്‍, ജീവനക്കാരന്റെ പേരില്‍ മാത്രമായിരിക്കും പിഴ ചുമത്തുക.ജീവനക്കാരനും ഉപഭോക്താവും ഒരെ സമയം മാസ്ക്‌ ധരിക്കാതിരുന്നാൽ തുടർനടപടി സ്ഥാപനം അടച്ചു പൂട്ടുന്നതായിരിക്കും.

Read Also: പി.സി.ആർ പരിശോധനയിൽനിന്ന്​ ആറ്​ വയസ്സിന്​ താഴെയുള്ള കുട്ടികളെ ഒഴിവാക്കി കുവൈത്ത്

350 ലംഘനങ്ങളാണു ഫാര്‍വാനിയ ഗവര്‍ണ്ണറേറ്റില്‍ നിന്ന് മാത്രമായി രേഖപ്പെടുത്തിയത്‌. ഇതു കൂടാതെ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ 20 ഉം ജഹ്‌റയില്‍ 15 ഉം ഹവല്ലിയില്‍ 10 ഉം നിയമ ലംഘനം രേഖപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ കേന്ദ്രത്തിന് പുറത്തോ പൊതുസ്ഥലങ്ങളിലോ മാസ്ക് ധരിക്കാത്തവര്‍ക്ക്‌ 100 ദിനാര്‍ പിഴ ചുമത്തുമെന്നും സമിതിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാണിജ്യ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, വ്യവസായം , മാന്‍‌പവര്‍ അതോറിറ്റി എന്നീ വിഭാഗങ്ങളിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ പൊതു സ്ഥലങ്ങളില്‍ ഫേസ്‌ മാസ്ക്‌ ധരിക്കാത്തവര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികാരം ഉണ്ടായിരിക്കുന്നതാണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button