Life Style

സമ്പര്‍ക്കവ്യാപനം കൂടുന്നു: ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറന്റൈന്‍ പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറന്റൈന്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു. ഇവര്‍ വായുസഞ്ചാരവും ശുചിമുറി സൗകര്യവുമുള്ള മുറിയില്‍തന്നെ കഴിയണം. പുറത്തുപോയി വരുന്നവരുമായി ഒരുകാരണവശാലും നേരിട്ടുള്ള സമ്ബര്‍ക്കം പുലര്‍ത്തരുത്.

ഗര്‍ഭിണിയെ പരിചരിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ബന്ധുക്കളുടെ സന്ദര്‍ശനം കര്‍ശനമായും ഒഴിവാക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. ലഘുവ്യായാമങ്ങള്‍ മുറിക്കുള്ളില്‍ തന്നെ ചെയ്യുക. പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താവൂ. ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ച ശേഷം അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button