Latest NewsNewsIndia

ഭക്തർ കാണിക്കയായി നൽകിയത് 50 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ ; ധനമന്ത്രിക്ക് കത്തുമായി ക്ഷേത ഭാരവാഹികൾ

തിരുപ്പതി: കേന്ദ്രസര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ നിരോധിച്ചെങ്കിലും ഭക്തര്‍ ഇവ കാണിക്കയായി നല്‍കുന്നത് ഇപ്പോഴും തുടരുകയാണെന്ന് തിരുപ്പതി ക്ഷേത്രം ഭാരവാഹികൾ .

Read Also : ഭാരതത്തിന്റെ ആദരണീയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാൾ 

ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 50 കോടി രൂപ മൂല്യമുള്ള നിരോധിച്ച നോട്ടുകളാണ് . 1000 രൂപയുടെ 18 കോടി മ്യൂല്യമുണ്ടായിരുന്ന 1.8 ലക്ഷം നോട്ടുകളും, 31.7 കോടി രൂപയുടെ മൂല്യം വരുമായിരുന്ന 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് ഭക്തരില്‍ നിന്ന് കാണിക്കയായി ക്ഷേത്രത്തിലെത്തിയത്.

Read Also : ജന്മദിന സ്പെഷ്യൽ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയകാല ചിത്രങ്ങൾ കാണാം

പണം റിസര്‍വ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്‍ഥിച്ചതായി തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ വൈ വി സുബ്ബ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button