KeralaLatest NewsNews

തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല : നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ പ്രതികരണവുമായി ആഷിക് അബു

കൊച്ചി: തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല ,നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ പ്രതികരണവുമായി ആഷിക് അബു. ഇരയെ വീണ്ടും തളര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത്. നടിയ്ക്ക് വീണ്ടും നീതി നിഷേധിയ്ക്കപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല.
നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്.

ഇനിയും അനുകൂലികള്‍ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര്‍ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവള്‍ക്കൊപ്പംമാത്രം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button